• Home
  • Kerala
  • അതിവേഗ റെയിൽ; സ്റ്റേഷൻ രൂപകൽപ്പനയ്ക്ക് കരാർ നൽകി
Kerala

അതിവേഗ റെയിൽ; സ്റ്റേഷൻ രൂപകൽപ്പനയ്ക്ക് കരാർ നൽകി

കേരളത്തിന്റെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേഗമേറുന്നു. അതിവേഗ റെയില്‍ പദ്ധതിയുടെ ഭാഗമായി സ്റ്റേഷന്‍ രൂപകല്‍പ്പനയ്ക്ക് കരാര്‍ നല്‍കി. എല്‍.കെ.റ്റി എഞ്ചിനീയറിംഗിനാണ് കരാര്‍ നല്‍കിയത്. പത്ത് സ്റ്റേഷനുകള്‍ രൂപ കല്‍പ്പന ചെയ്യാന്‍ 53 ലക്ഷം രൂപയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാലു മണിക്കൂറില്‍ എത്തിച്ചേരാന്‍ കഴിയുന്ന റെയില്‍വേ പദ്ധതിയാണ് കാസര്‍ഗോഡ് -തിരുവനന്തപുരം അര്‍ധ അതിവേഗ പാതയായ സില്‍വര്‍വൈന്‍.

നിലവിലെ തീവണ്ടി യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള ബദല്‍ മാര്‍ഗമുണ്ടാക്കുന്നതിനും സംസ്ഥാനത്തെ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുമാണ് സില്‍വര്‍ലൈന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പതിനൊന്ന് സ്റ്റേഷനുകളാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ളത്.

Related posts

വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ഫ​സ​ർ പ​ദ​വി: ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി

Aswathi Kottiyoor

സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകൾ; 2531 പേരെ മാറ്റിപ്പാർപ്പിച്ചു

Aswathi Kottiyoor

ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം നൽകും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox