• Home
  • Peravoor
  • ജിമ്മി ജോർജ് അനുസ്മരണവും പുരസ്കാര വിതരണവും നടത്തി
Peravoor

ജിമ്മി ജോർജ് അനുസ്മരണവും പുരസ്കാര വിതരണവും നടത്തി

വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മുപ്പത്തിനാലാം ചരമവാർഷിക ദിനം ജന്മനാടായ പേരാവൂരിൽ ജിമ്മി ജോർജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ജിമ്മിയുടെ സമാധിയിൽ പുഷ്പാർച്ചനക്ക് ശേഷം പുരസ്കാര വിതരണം നടന്നു. ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എം. എൽ. എ അധ്യക്ഷത വഹിച്ചു. പഞ്ചാബിൽ നിന്നുള്ള ബോളിബോൾ പ്രമോട്ടർ ഇന്ദർജിത് സിംഗ്, അവാർഡ് കമ്മിറ്റി ചെയർമാൻ ജോസ് ജോർജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. 2021ലെ അവാർഡ് ജേതാവ് അപർണ ബാലൻ, 2020 ലെ അവാർഡ് ജേതാവ് മിനിമോൾ എബ്രഹാം എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാൽ, സെബാസ്റ്റ്യൻ കെ. വി, കെ മുഹമ്മദ്, സ്റ്റാൻലി ജോർജ്, വി. വി തോമസ്, ജോണി തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് വോളിബോൾ പ്രദർശന മത്സരവും അരങ്ങേറി.

Related posts

വെള്ളം കുടി മുട്ടിച്ച് കാട്ടാനകൾ

Aswathi Kottiyoor

പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor

വിശുദ്ധ ഖുർആൻ വാക്യങ്ങൾ അരിമണികൾകൊണ്ട്‌ കാൻവാസിൽ തീർത്തതിന് ; പേരാവൂർ സ്വദേശിനി മറിയം അബൂബക്കറിനെ അനുമോദിച്ചു.

Aswathi Kottiyoor
WordPress Image Lightbox