• Home
  • Kerala
  • പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം: ഡി. എം. ഒ
Kerala

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം: ഡി. എം. ഒ

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോക്ടർ കെ നാരായണ നായ്ക് അറിയിച്ചു. സൂക്ഷിച്ചാല്‍ പൂര്‍ണ്ണമായും ഒഴിവാക്കാവുന്ന ഒന്നാണ് പേവിഷ ബാധ. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം ഉറപ്പായ രോഗമായതിനാല്‍ തികഞ്ഞ സൂക്ഷ്മത പുലര്‍ത്തുകയും രോഗത്തെ പ്രതിരോധിക്കുകയും വേണം. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ് പേവിഷബാധ. വളര്‍ത്തുമൃഗങ്ങളുമായോ മററു മൃഗങ്ങളുമായോ ഇടപഴകുമ്പോള്‍ കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തില്‍ കടിയേറ്റാല്‍ ആ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് എത്രയും പെട്ടെന്ന് നന്നായി കഴുകിയതിനു ശേഷം വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഉപയോഗിച്ച് തുടക്കണം. ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കണം.

Related posts

പു​തു​വ​ർ​ഷ​ത്തി​ൽ റി​ക്കാ​ർ​ഡ് മ​ദ്യ​വി​ൽ​പ്പ​ന; മു​ന്നി​ൽ തി​രു​വ​ന​ന്ത​പു​രം

Aswathi Kottiyoor

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ബോംബ് വച്ചെന്ന് ഭീഷണി;* *പ്രതി അറസ്റ്റിൽ*

Aswathi Kottiyoor

ഒരുമയുടെ സന്ദേശം ഉണർത്തി പയ്യാവൂർ ഊട്ടുത്സവം

Aswathi Kottiyoor
WordPress Image Lightbox