• Home
  • Kerala
  • ജവാദ് ചുഴലിക്കാറ്റ് അപകടകാരിയാകാം; മുന്നറിയിപ്പുമായി മന്ത്രി
Kerala

ജവാദ് ചുഴലിക്കാറ്റ് അപകടകാരിയാകാം; മുന്നറിയിപ്പുമായി മന്ത്രി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ജവാദ്’ ചുഴലിക്കാറ്റ് ചിലപ്പോള്‍ അപകടകാരിയായേക്കാം എന്ന് മുന്നറിയിപ്പ്. റവന്യൂ മന്ത്രി കെ രാജനാണ് മുന്നറിയിപ്പ് നല്‍കിയത്. തുലാവര്‍ഷ സീസണിലെ രണ്ടാമത്തേയും ഈ വര്‍ഷത്തെ അഞ്ചാമത്തെയും ചുഴലിക്കാറ്റായിരിക്കും ജവാദ്. മഴ പ്രവചനങ്ങള്‍ അനുസരിച്ച് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട് എന്നും മന്ത്രി അറിയിച്ചു.

ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെ വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷയ്ക്കും ഇടയില്‍ വീശുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ വടക്കന്‍ തീര ആന്ധ്രയില്‍ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്‌തേക്കാം. 110 കി.മീ വേഗതയിലുള്ള കാറ്റുമുണ്ടാകും.

സൗദി അറേബ്യ നിര്‍ദേശിച്ച ജവാദ് എന്ന പേരാണ് പുതിയ ചുഴലിക്കാറ്റിന് നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.

Related posts

വ്യാജ കറന്‍സികളും ലോട്ടറി ടിക്കറ്റും നിര്‍മിക്കുന്ന സംഘത്തില്‍പ്പെട്ട പേരിയ സ്വദേശിയെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

Aswathi Kottiyoor

പതിനെട്ട് വയസിനു മുകളില്‍ പ്രായമുള്ളവര്‍ ആധാര്‍ പുതുക്കണം: കൊച്ചി ജില്ലാ കളക്ടര്‍

Aswathi Kottiyoor

എയർ ക്രൂവിനെതിരെയുള്ള പീഡന പരാതിയിൽ നടപടിയുമായി എയർഇന്ത്യ

Aswathi Kottiyoor
WordPress Image Lightbox