27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യെ മി​ക​ച്ച​താ​ക്കും: എം.​വി. ഗോ​വി​ന്ദ​ന്‍
kannur

മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യെ മി​ക​ച്ച​താ​ക്കും: എം.​വി. ഗോ​വി​ന്ദ​ന്‍

മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ.​കെ. നാ​യ​നാ​ര്‍ സ്മാ​ര​ക അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യെ സം​സ്ഥാ​നത്തെ ​മി​ക​ച്ച ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി ഉ​യ​ര്‍​ത്തു​മെ​ന്ന് മന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍. അ​നു​ബ​ന്ധ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തg പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
25 വ​ര്‍​ഷം മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടു​ള്ള വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​പ്പാ​ക്കു​ക. മി​ക​ച്ച പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളും അ​നു​ബ​ന്ധ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന് മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച 7.62 കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​രോ​ഗ്യ വി​ഭാ​ഗം, ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ന്നി​വ​രോ​ട് മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു.
അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വി​ല്‍ കാ​ഷ്വാ​ലി​റ്റി, 2.5 കോ​ടി രൂ​പ ചെ​ല​വി​ല്‍ മ​റ്റ് അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ള്‍ എ​ന്നി​വ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.
ജീ​വ​ന​ക്കാ​രു​ടെ ക്വാ​ട്ടേ​ഴ്‌​സി​നാ​യി എ​ന്‍​എ​ച്ച് എം ​അ​നു​വ​ദി​ച്ച 1.25 കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ എ​ന്‍​എ​ച്ച്എം എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തോ​ട് മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു. സോ​ളാ​ര്‍ പാ​ന​ല്‍ നി​ര്‍​മാ​ണം, കു​ടി​വെ​ള്ള വി​ത​ര​ണം, മ​ലി​ന​ജ​ല പ്ലാ​ന്‍റ്, മി​ന്ന​ല്‍​ര​ക്ഷാ​ചാ​ല​കം തു​ട​ങ്ങി​യ അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശ​മു​യ​ര്‍​ന്നു. ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ പി.​മു​കു​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

ക​ള​ക്ട​ര്‍ പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്കും

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട സ്വർണം പി​ടി​കൂ​ടു​ന്ന​ത് അ​ഞ്ചാം ത​വ​ണ

Aswathi Kottiyoor

ജില്ലയില്‍ 1433 പേര്‍ക്ക് കൂടി കൊവിഡ് ; 1403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox