22.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • ചികിത്സാ സഹായത്തിന് എന്ന വ്യാജേന പാട്ടുപാടി തട്ടിപ്പ്, പിടികിട്ടാപ്പുള്ളി ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തു
kannur

ചികിത്സാ സഹായത്തിന് എന്ന വ്യാജേന പാട്ടുപാടി തട്ടിപ്പ്, പിടികിട്ടാപ്പുള്ളി ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തു

ചികിത്സാസഹായ ധനം സ്വരൂപിക്കാൻ എന്നപേരിൽ പാട്ടുപാടി പണം തട്ടിയെടുക്കുന്ന യുവാവിനെ ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരം എസ് ഐ സിപി സുരേശൻ ആണ് കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ പനയാൻ മനീഷ് എന്ന ആളെ അറസ്റ്റ് ചെയ്തത്.

ചികിത്സാസഹായ സമാഹരണത്തിന് ശ്രീകണ്ഠാപുരം ടൗണിൽ മൈക്ക് ഉപയോഗിച്ച് പാട്ടുപാടി പണം പിരിക്കാനുള്ള അനുമതി തേടി ഇയാൾ ഇന്നലെയാണ് ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിൽ എത്തിയത്.

പെരിനാട് അനീഷ് ഇന്നലെ മനീഷ് എത്തിയപ്പോൾ സംശയംതോന്നി സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ അഷ്ടമൂർത്തി ഇയാളെ ചോദ്യം ചെയ്തു. വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് എസ് ഐ എ വി ചന്ദ്രനും ചോദ്യം ചെയ്തു. പെരിനാട് അനീഷിന്റെ ബന്ധുക്കളെ ബന്ധപ്പെട്ടപ്പോൾ ഇങ്ങനെയൊരു ചികിത്സ കമ്മിറ്റിയുടെ അറിവില്ലെന്നും വൃക്കരോഗിയായ അനീഷിനെ വേണ്ടി നാട്ടിൽ ചികിത്സാ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട് എന്നുള്ള വിവരം ലഭിച്ചു. ഇതേതുടർന്ന് സി ഐ പി സുരേഷൻ ചോദ്യംചെയ്തപ്പോഴാണ് സംസ്ഥാനത്തിന് പലഭാഗത്തും സമാന രീതിയിൽ തട്ടിപ്പ് നടത്തിയ ആളാണ് എന്ന് വ്യക്തമായത്.

2012, 13 14 എന്നീ പ്രശ്നങ്ങളാണ് ഇയാൾ പലവിധ കേസുകളിൽ പ്രതിയായത്. രാത്രിയോടെ മനുഷ്യനെ പേരാമ്പ്ര പോലീസിന് കൈമാറി.

Related posts

കണ്ണൂർ കൈത്തറിമുദ്ര ഇനി തപാൽ കവറിലും

Aswathi Kottiyoor

കണ്ടകശ്ശേരി കാർ നിയന്ത്രണം വിട്ടു തലകീഴയായി മറിഞ്ഞു .

Aswathi Kottiyoor

ബ​ഫ​ര്‍​സോ​ണ്‍: സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹം: സ​ണ്ണി ജോ​സ​ഫ്‌ എം​എ​ല്‍​എ

Aswathi Kottiyoor
WordPress Image Lightbox