24.9 C
Iritty, IN
October 4, 2024
  • Home
  • Kanichar
  • ടി എൻ വിജയൻ കുടുംബ സഹായ നിധി കൈമാറി.
Kanichar

ടി എൻ വിജയൻ കുടുംബ സഹായ നിധി കൈമാറി.

അണുങ്ങോട് നവംബർ 7: ബ്രദേർസ് ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ടി എൻ വിജയൻ കുടുബ സഹായ കമ്മിറ്റി സ്വരൂപിച്ച ( ₹441000 /-) തുക കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്റണി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫ് വിജയന്റെ മക്കൾക്ക്‌ കൈമാറി. പരിപാടിയിൽ ക്ലബ് പ്രസിഡന്റ്‌ ഷാജി ആലുങ്കൽ, കമ്മിറ്റി ചെയർമാനും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ (ആരോഗ്യം & വിദ്യാഭാസം) ജോജൻ ഇടത്താഴെ, കൺവീനർ വി ഡി മത്തായി, ടി എൻ മോഹനൻ, ക്ലബ് സെക്രട്ടറി ബിനു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ജോളി ആലുങ്കൽ, ബാബു എം എം, ശരത് എസ് നായർ, മാത്യു എ സി, ടോമി പലിയത്തിൽ, തോമസ് എ സി തുടങ്ങിയവർ നേതൃത്വം നൽകി. ടി എൻ വിജയന്റെ വീടിന്റെ പണി നിലം കോൺക്രീറ്റ്, തേപ്പ്, പെയിന്റിംഗ് എന്നീ പ്രവൃത്തികൾ ബ്രദേർസ് ക്ലബ്ബിന്റെയും അയൽക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ നടത്തി. ഒറ്റ ദിവസം കൊണ്ടു വീടിന്റെ മൊത്തം തേപ്പു പണിയും തീർത്തുകൊണ്ടു ഒരു മഹാസംഭവത്തിന് മാതൃക ആവുകയും ചെയ്തു.

Related posts

എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

Aswathi Kottiyoor

ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കണിച്ചാർ- കാളികയം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അപകീർത്തികരമായ പ്രചരണം;പോലീസിൽ പരാതി നല്കി

Aswathi Kottiyoor
WordPress Image Lightbox