33.9 C
Iritty, IN
November 21, 2024
  • Home
  • Mattanur
  • മട്ടന്നൂർ പോറോറയിൽ നിന്ന് ഫോറസ്റ്റ് സംഘം നടത്തിയ പരിശോധനക്കിടയിൽ കാട്ടിറച്ചിയും, വേട്ടയാടാൻ ഉപയോഗിച്ച തോക്കും പിടികൂടി
Mattanur

മട്ടന്നൂർ പോറോറയിൽ നിന്ന് ഫോറസ്റ്റ് സംഘം നടത്തിയ പരിശോധനക്കിടയിൽ കാട്ടിറച്ചിയും, വേട്ടയാടാൻ ഉപയോഗിച്ച തോക്കും പിടികൂടി

ഡിഎഫ്ഒ ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും നടത്തിയ പരിശോധനക്കിടയിൽ കാട്ടിറച്ചിയും, കാട്ട് മൃഗത്തെ വേട്ടയാടാൻ ഉപയോഗിച്ച തോക്കും ആയുധങ്ങളും പിടികൂടി. മട്ടന്നൂർ പോറോറ സ്വദേശിയായ ഐഡിയ ഗോവിന്ദൻ എന്നയാൾ കാട്ട് മൃഗത്തെ വേട്ടയാടി വിൽപ്പന ചെയ്യുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പരിശോധനക്കായി സ്ഥലത്തെത്തുമ്പോൾ പ്രതി വീടിനോട് ചേർന്ന ഷെഡിൽ നിന്ന് ഇറച്ചി വെട്ടി കൊണ്ടിരിക്കുകയായിരുന്നു. വനം വകുപ്പ് സംഘത്തെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് ഇറച്ചി വെട്ടി കൊണ്ടിരുന്ന ഷെഡിനനകത്ത് നടത്തിയ പരിശോധനയിലാണ് കാട്ട് മൃഗത്തെ വേട്ടയാടാൻ ഉപയോഗിച്ച തോക്കും ചോരപ്പാടുകളൂട് കൂടിയ ആയുധങ്ങളും കണ്ടെത്തിയത്. വേൾഡ് വിഷൻ ന്യൂസ്.

പരിശോധനയിൽ ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി ജയപ്രകാശൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. ചന്ദ്രൻ, ഗ്രേഡ് ഫോറസ്റ്റർ മാരായ മധു കെ , പ്രദീപൻ സി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മരായ ലിയാൻഡർ എഡ്വേർഡ് , സുബിൻ പി പി, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി പ്രജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

Related posts

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി

Aswathi Kottiyoor

പ​ഴ​ശിക്ക് ഭീ​ഷ​ണി​യാ​യി മ​ണ​ൽ വാ​ര​ൽ

Aswathi Kottiyoor

മട്ടന്നൂരിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി പുനരധിവാസ കേന്ദ്രം..

Aswathi Kottiyoor
WordPress Image Lightbox