23.6 C
Iritty, IN
July 5, 2024
  • Home
  • kannur
  • വാ​യ്പാ മ​ഹോ​ത്സ​വം 26 ന്
kannur

വാ​യ്പാ മ​ഹോ​ത്സ​വം 26 ന്

ക​ണ്ണൂ​ര്‍: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലീ​ഡ് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ ബാ​ങ്കു​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി 26ന് ​വാ​യ്പാ മ​ഹോ​ത്സ​വം ന​ട​ത്തും. ചേം​ബ​ർ ഹാ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ അ​ഞ്ചു വ​രെ​യാ​ണ് പ​രി​പാ​ടി​യെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​രു​പ​തോ​ളം ബാ​ങ്കു​ക​ള്‍ വാ​യ്പാ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​കും. വി​വി​ധ ബാ​ങ്കു​ക​ളു​ടെ പ​ല​ത​രം വാ​യ്പ​ക​ളെ കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടാ​ന്‍ സാ​ധി​ക്കും. കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍, സൂ​ക്ഷ്മ-​ചെ​റു​കി​ട-​ബി​സി​ന​സ് വാ​യ്പ​ക​ള്‍, വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ള്‍, ഭ​വ​ന വാ​യ്പ​ക​ള്‍, വാ​ഹ​ന വാ​യ്പ​ക​ള്‍ എ​ന്നി​വ​യ്ക്ക് പ​രി​പാ​ടി​യി​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കും. കൂ​ടാ​തെ മു​ദ്രാ വാ​യ്പ​ക​ള്‍, സ​ര്‍​ക്കാ​ര്‍ സ്‌​പോ​ണ്‍​സേ​ഡ് വാ​യ്പാ പ​ദ്ധ​തി​ക​ളാ​യ പി​എം​ഇ​ജി​പി, എ​ന്‍റെ ഗ്രാ​മം, അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഇ​ന്‍​ഫ്രോ​സ്‌​ട്രെ​ക്ച്ച​ര്‍ ഫ​ണ്ട്, തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ര്‍​ക്കു​ള്ള വാ​യ്പ​ക​ള്‍,എ​ന്നി​വ​യെ കു​റി​ച്ചും പി​എം സു​ര​ക്ഷ ഭീ​മ യോ​ജ​ന, പി​എം ജീ​വ​ന്‍ ജ്യോ​തി ഭീ​മാ യോ​ജ​ന, അ​ട​ല്‍ പെ​ന്‍​ഷ​ന്‍ യോ​ജ​ന, സു​ക​ന്യ സ​മൃ​ദ്ധി യോ​ജ​ന എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​റി​യാ​നും അ​തി​നു​ള്ള അ​പേ​ക്ഷാ ഫോ​മു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​മു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​കും. ഡി​ജി​റ്റ​ല്‍ ബാ​ങ്കിം​ഗ് ഉ​ത്പ​ന്ന​ങ്ങ​ളെ പ​റ്റി​യു​ള്ള സം​ശ​യ​ങ്ങ​ള്‍ തീ​ര്‍​ക്കാ​നും അ​ത് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​നും അ​വ​സ​രം വി​നി​യോ​ഗി​ക്കാം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ ഫ്രോ​ണി ജോ​ൺ, പി.​കെ. അ​നി​ല്‍​കു​മാ​ര്‍, പി.​വി. ആ​ന​ന്ദ്, ആ​ർ.​ആ​ർ. റ​ജി, പി.​കെ. അ​ജേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

എഴുപത്തി മൂന്നാമത് തില്ലങ്കേരി രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്തു……….

Aswathi Kottiyoor

കരട് തീരദേശ പരിപാലന പദ്ധതിയിൽ ഇളവുകൾക്ക് ശുപാർശ

Aswathi Kottiyoor

കി​ട​പ്പു രോ​ഗി​ക​ൾ​ക്കും 80 വ​യ​സു ക​ഴി​ഞ്ഞ​വ​ർ​ക്കും വാ​ക്സി​നേ​ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox