32.1 C
Iritty, IN
September 28, 2024
  • Home
  • kannur
  • പ്ര​ധാ​ൻ​മ​ന്ത്രി കു​സും പ​ദ്ധ​തി ര​ജി​സ്ട്രേ​ഷ​ൻ 31 വ​രെ
kannur

പ്ര​ധാ​ൻ​മ​ന്ത്രി കു​സും പ​ദ്ധ​തി ര​ജി​സ്ട്രേ​ഷ​ൻ 31 വ​രെ

ക​ണ്ണൂ​ർ: കൃ​ഷി​ക്കാ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​രി​ശോ കൃ​ഷി​യോ​ഗ്യ​മ​ല്ലാ​ത്ത​തോ ആ​യ ഭൂ​മി​യി​ൽ സൗ​രോ​ർ​ജ​നി​ല​യ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ്ര​ധാ​ൻ​മ​ന്ത്രി കു​സും പ​ദ്ധ​തി​യി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഈ​മാ​സം 31 വ​രെ. ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ സ്വ​ന്തം ചെ​ല​വി​ൽ സൗ​രോ​ർ​ജ നി​ല​യ​ങ്ങ​ൾ സ്ഥാ​പി​ച്ച് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി മ​ത്സ​രാ​ധി​ഷ്‌​ഠി​ത ദ​ർ​ഘാ​സി​ലൂ​ടെ പ​ര​മാ​വ​ധി മൂ​ന്നു​രൂ​പ 66 പൈ​സ നി​ര​ക്കി​ൽ കെ​എ​സ്ഇ​ബി വാ​ങ്ങി​ക്കു​ന്ന​തും ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ കെ​എ​സ്ഇ​ബി നി​ല​യ​ങ്ങ​ൾ സ്ഥാ​പി​ച്ച് യൂ​ണി​റ്റി​ന് 20 പൈ​സ നി​ര​ക്കി​ൽ 25 വ​ർ​ഷ​ത്തേ​ക്ക് സ്ഥ​ല​വാ​ട​ക ന​ൽ​കു​ന്ന​തു​മാ​ണ് പ​ദ്ധ​തി. ഒ​രു മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള നി​ല​യം സ്ഥാ​പി​ക്കാ​ൻ പ​ര​മാ​വ​ധി നാ​ലേ​ക്ക​ർ സ്ഥ​ല​മാ​ണ് ആ​വ​ശ്യ​മു​ള്ള​ത്. ഏ​ക്ക​റി​ന് ശ​രാ​ശ​രി 50,000 രൂ​പ പ്ര​തി​വ​ർ​ഷ വാ​ട​ക ക​ർ​ഷ​ക​ന് ല​ഭി​ക്കും. ചു​രു​ങ്ങി​യ​ത് ര​ണ്ടേ​ക്ക​ർ ഭൂ​മി​യു​ള്ള ക​ർ​ഷ​ക​ർ​ക്ക് സ്വ​ന്തം നി​ല​യ്ക്കോ കൂ​ട്ടാ​യി ചേ​ർ​ന്നോ പ​ദ്ധ​തി​യി​ൽ പ​ങ്കു​ചേ​രാം. താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് www. kseb.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​നും പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​നും കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്‌​ട്രി​സി​റ്റി ബോ​ർ​ഡ് ലി​മി​റ്റ​ഡ് ഓ​ഫീ​സു​ക​ളെ സ​മീ​പി​ക്കാം.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം: വൈകിയാൽ 1000 രൂപവരെ പിഴ……….

Aswathi Kottiyoor

ഇ​രി​ക്കൂ​റി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫിന് ഒ​രേ മ​നസ് : കെ.​സി. ജോ​സ​ഫ്

Aswathi Kottiyoor
WordPress Image Lightbox