23.8 C
Iritty, IN
September 28, 2024
  • Home
  • Kelakam
  • കൃഷിയിടം തരിപ്പണമാക്കി കാട്ടുപന്നികള്‍.
Kelakam

കൃഷിയിടം തരിപ്പണമാക്കി കാട്ടുപന്നികള്‍.

കേളകം: കൃഷിയിടം തരിപ്പണമാക്കി കാട്ടുപന്നികള്‍.പാറത്തോട് റോസ് ജെഎല്‍ജി ഗ്രൂപ്പ് ഇറക്കിയ കാര്‍ഷിക വിളകളാണ് കാട്ടുപന്നിക്കൂട്ടം പൂര്‍ണ്ണമായി നശിപ്പിച്ചത്.അഞ്ച് അംഗങ്ങള്‍ ചേര്‍ന്ന് 50 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് രണ്ട് ലക്ഷം രൂപ ലോണുമെടുത്ത് കൃഷിയിറക്കിയ ചേന,ചേമ്പ്,കാച്ചില്‍,കൂര്‍ക്ക,മഞ്ഞള്‍ തുടങ്ങിയ വിളവെടുക്കാനായ കാര്‍ഷിക വിളകളാണ് ഒറ്റ രാത്രി കൊണ്ട് കാട്ടുപന്നികള്‍ തകര്‍ത്തെറിഞ്ഞത്.കേളകം പഞ്ചായത്ത് നാലാം വാര്‍ഡില്‍ സുഭിഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പാറത്തോട് പുലരി കുടുംബശ്രീയില്‍പ്പെട്ട റോസ് ജെഎല്‍ജി ഗ്രൂപ്പ് അംഗങ്ങളായ സിസിലി മാത്യു,ഷീജ ഷിബു,ലീലാമ്മ ഏലിയാസ്,രാധ രാജപ്പന്‍,അന്നമ്മ ഷാജി എന്നിവര്‍ ചേര്‍ന്ന് കൃഷിയിറക്കിയത്. എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ എത്തിയ കാട്ടുപന്നിക്കൂട്ടം കൃഷിയിടത്തിലെ കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും നശിപ്പിക്കുകയായിരുന്നു.ഇതിനിടെ 4000 രൂപയോളം മുടക്കി ഗ്രീന്‍ നെറ്റ് വലകെട്ടി മറിച്ചിരുന്നെങ്കിലും പന്നി കൂട്ടമായി എത്തിയത് കൃ്യഷി വ്യാപകമായി നശിപ്പിക്കാന്‍ കാരണമായെന്ന് കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു

Related posts

പൂക്കുണ്ട്, നരിക്കടവ് കോളനികളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

Aswathi Kottiyoor

സുഗതകുമാരി ടീച്ചറിന്‍റെ ഒന്നാം ചരമവാർഷികം- ഓർമ്മ മരച്ചുവട്ടിൽ സ്മരണ പുതുക്കി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.

Aswathi Kottiyoor

വിജയോത്സവവും യാത്രയയപ്പും നടത്തി

Aswathi Kottiyoor
WordPress Image Lightbox