27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • നിധി ബുക്സ് വായനക്കൂട്ടം സംഘടിപ്പിക്കുന്ന വിസ്മയ സായാഹ്നം പരിപാടി ഇന്ന് (25-09-2021 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ 8.30 വരെ)
kannur

നിധി ബുക്സ് വായനക്കൂട്ടം സംഘടിപ്പിക്കുന്ന വിസ്മയ സായാഹ്നം പരിപാടി ഇന്ന് (25-09-2021 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ 8.30 വരെ)

പ്രശസ്ത മജീഷ്യനും എഴുത്തുകാരനും യുനിസെഫ് അംബാസിഡറുമായ ഗോപിനാഥ് മുതുകാട് തന്റെ നാല് ഭാരത യാത്രകളെ ആധാരമാക്കി രചിച്ച ഇന്ത്യ എന്റെ പ്രണയവിസ്മയം എന്ന പുസ്തകത്തെ ആധാരമാക്കി നിധി ബുക്സ് വായനക്കൂട്ടം സംഘടിപ്പിക്കുന്ന പുസ്തക സവാദം – വിസ്മയ സായാഹ്നം ഇന്ന് വൈകിട്ട് 7.30 ന് ആരംഭിക്കും. ആധുനിക മാജിക്കിന്റെ പരിഷ്കർത്താക്കളിലൊരാളും പ്രചോദന പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് വായനക്കാരുമായി സംവദിക്കും. സൂം പ്ലാറ്റ്ഫോമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മലയാളി വായനക്കാർ പരിപാടിയിൽ പങ്കു ചേരും

ആഖ്യാനത്തിന്റെയും അനുഭവത്തിന്റെയും ചാരുത മൂലം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി വായനക്കാരുടെ ശ്രദ്ധയാകർഷിച്ച രചനയാണ് ഗോപിനാഥ് മുതുകാടിന്റെ
ഇന്ത്യ എന്റെ പ്രണയവിസ്മയം പ്രകാശനം കഴിഞ്ഞ് ഒരു മാസം കൊണ്ടു തന്നെ മൂന്നു പതിപ്പുകൾ വിറ്റു തീർന്ന ഈ പുസ്തകം പ്രസാധന രംഗത്തും ഒരു വിസ്മയമായി മാറിക്കഴിഞ്ഞു. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ വൈവിധങ്ങളുടെയും വൈചിത്ര്യങ്ങളുടെയും നേർചിത്രീകരണമാണ് ഈ പുസ്തകം നൽകുന്നത്.

Related posts

കതിരൂർ അഞ്ചാംമൈലിലെ പ്രകാശ് സ്റ്റോർ ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് മേഖലാ പ്രസിഡണ്ടുമായ അച്ചുതൻ നിര്യാതനായി………..

Aswathi Kottiyoor

ഐ​ഒ​സി​യും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി; ഇ​ന്ധ​ന ക്ഷാ​മ​ത്തി​ന് സാ​ധ്യ​ത

Aswathi Kottiyoor

ഇന്ന്‌ പരിസ്ഥിതിദിനം ; ആവാസവ്യവസ്ഥയ്ക്കായി പുതുപോരാട്ടങ്ങൾ………………..

Aswathi Kottiyoor
WordPress Image Lightbox