27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക​ന​ത്ത​മ​ഴ​യി​ൽ പ​തി​നെ​ട്ട​ര ഏ​ക്ക​ർ നെ​ൽ​കൃ​ഷി ന​ശി​ച്ചു
kannur

ക​ന​ത്ത​മ​ഴ​യി​ൽ പ​തി​നെ​ട്ട​ര ഏ​ക്ക​ർ നെ​ൽ​കൃ​ഷി ന​ശി​ച്ചു

മ​ണ​ത്ത​ണ : കൊ​യ്യാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ വ​ള​യ​ങ്ങാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പാ​ട​ത്തെ വെ​ള്ള​ത്തി​ൽ നെ​ല്ല് വീ​ണ് മു​ള​പൊ​ട്ടി. കൊ​യ്യാ​നും അ​രി​യാ​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ.
പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ത്ത​ണ വ​ള​യ​ങ്ങാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ 27 ക​ർ​ഷ​ക​ർ പ​തി​നെ​ട്ട​ര ഏ​ക്ക​ർ വ​യ​ലി​ലാ​ണ് ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കി​യ​ത്. 120 ദി​വ​സം പ്രാ​യ​മെ​ത്തി​യ പാ​ടം കൊ​യ്യാ​ൻ പാ​ക​മാ​യ​പ്പോ​ഴാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ നെ​ല്ല് മു​ഴു​വ​ൻ വീ​ണു പോ​യ​ത്. വെ​ള്ള​ത്തി​ൽ കി​ട​ന്ന് നെ​ൽ​മ​ണി​ക​ൾ മു​ള​ച്ചു. വീ​ണു​പോ​കാ​ത്ത ക​തി​രു​ക​ളി​ലും വെ​ള്ളം ത​ങ്ങി​നി​ന്ന് മു​ള​ച്ചു​തു​ട​ങ്ങി. 80 ശ​ത​മാ​ന​ത്തി​ലേ​റെ നെ​ല്ല് വീ​ണു​പോ​വു​ക​യും ബാ​ക്കി​യും മു​ള​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ നെ​ൽ​കൃ​ഷി ന​ഷ്ട​ത്തി​ലാ​യി.
ചൊ​വ്വാ​ഴ്ച പാ​ട​ത്ത് കൊ​യ്ത്തു​യ​ന്ത്രം എ​ത്തി​യെ​ങ്കി​ലും കൊ​യ്ത്തു​കൂ​ലി, ഡീ​സ​ൽ തു​ക ഉ​ൾ​പ്പെ​ടെ മ​ണി​ക്കൂ​റി​ന് 2300 ലേ​റെ രൂ​പ ന​ൽ​കാ​നി​ല്ലാ​തെ ക​ർ​ഷ​ക​ർ വി​ഷ​മി​ക്കു​ക​യാ​ണ്. ഒ​രു കി​ലോ​ഗ്രാം നെ​ല്ല് ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ 40 രൂ​പ ചെ​ല​വു​ണ്ടെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി തോ​മ​സ് വ​ള്ളി​യി​ൽ പ​റ​ഞ്ഞു. പേ​രാ​വൂ​ർ റൈ​സ് എ​ന്ന പേ​രി​ൽ സ്വ​ന്തം ബ്രാ​ൻ​ഡ് അ​രി പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഹെ​ക്ട​റി​ന് അ​ഞ്ചു ക്വി​ന്‍റ​ലോ​ളം നെ​ല്ല് കി​ട്ടി​യി​രു​ന്നു. ഇ​ത്ത​വ​ണ കൊ​യ്ത്തു​കൂ​ലി​പോ​ലും കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ര​ണ്ടാം കൃ​ഷി​യി​റ​ക്കാ​നാ​യി കൃ​ഷി വ​കു​പ്പ് ഇ​വ​ർ​ക്ക് ആ​റു ക്വി​ന്‍റ​ൽ വി​ത്ത് പൂ​ർ​ണ​മാ​യും സ​ബ്സി​ഡി​യാ​യി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ സാ​മ്പി​ൾ മു​ള​പ്പി​ച്ചു നോ​ക്കി​യ​പ്പോ​ൾ 70 ശ​ത​മാ​ന​വും മു​ള​യ്ക്കു​ന്നി​ല്ലെ​ന്നു ക​ണ്ടെ​ത്തി. വി​ത്ത് ന​ൽ​കി​യ എ​ജ​ൻ​സി​യോ​ട് വി​ത്ത് മാ​റ്റി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. വേ​ണു​ഗോ​പാ​ൽ, എ.​ഡി.​എ. ടി.​രാ​ജ​ശ്രീ, കൃ​ഷി ഓ​ഫീ​സ​ർ ഡോ​ണ സ്ക​റി​യ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് പി.​എ​സ്. അ​നീ​ഷ് എ​ന്നി​വ​ർ പാ​ട​ശേ​ഖ​രം സ​ന്ദ​ർ​ശി​ച്ചു.

Related posts

കണ്ണൂർ ജില്ലയില്‍ 562 പേര്‍ക്ക് കൂടി കൊവിഡ്; 544 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

പ​ക്ഷി​മൃ​ഗാ​ദി​ക​ളെ വ​ള​ര്‍​ത്താന്‌‍ ലൈ​സ​ന്‍​സ്: ഏ​ക​ജാ​ല​കം കൊ​ണ്ടു​വ​രു​മെ​ന്ന് മ​ന്ത്രി

Aswathi Kottiyoor

മദ്യപിച്ച്‌ ട്രെയിനിൽ യാത്രക്കാരെ ശല്യപ്പെടുത്തിയ പൊന്നൻ ഷെമീർ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox