32.8 C
Iritty, IN
February 23, 2024
  • Home
  • Kerala
  • ജിഎസ്ടി: സം​സ്ഥാ​ന​ങ്ങ​ളു​ടെ വ​രു​മാ​നന​ഷ്ടം കു​റ​യ്ക്കാൻ മന്ത്രിതല സമിതി
Kerala

ജിഎസ്ടി: സം​സ്ഥാ​ന​ങ്ങ​ളു​ടെ വ​രു​മാ​നന​ഷ്ടം കു​റ​യ്ക്കാൻ മന്ത്രിതല സമിതി

ജി​എ​സ്ടി നി​ര​ക്കു​ക​ളും സ്ലാ​ബു​ക​ളും ഏ​കീ​ക​രി​ക്കാ​നും ജി​എ​സ്ടി​യി​ൽനി​ന്നൊ​ഴി​വാ​ക്കി​യ ഇ​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​നും വ​രു​മാ​ന​ന​ഷ്ടം നി​യ​ന്ത്രി​ക്കാ​നും ര​ണ്ടു മ​ന്ത്രി​ത​ല ഉ​പ​സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു.

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെഅ​ധ്യ​ക്ഷ​നാ​യ ഏ​ഴം​ഗ സ​മി​തി​യി​ൽ കേ​ര​ള ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും അം​ഗ​മാ​ണ്. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ സ​മി​തി റി​പ്പോ​ർ​ട്ട് ന​ൽ​കും. സം​സ്ഥാ​ന​ങ്ങ​ളു​ടെ വ​രു​മാ​ന ന​ഷ്ടം ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ ചി​ല​യി​ന​ങ്ങ​ളു​ടെ നി​കു​തി​നി​ര​ക്ക് കൂ​ടി​യേ​ക്കും.

ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ 17നു ​ചേ​ർ​ന്ന ജി​എ​സ്ടി കൗ​ണ്‍സി​ലി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണു മ​ന്ത്രി​ത​ല സ​മി​തി രൂ​പീ​ക​രി​ച്ച് ഇ​ന്ന​ലെ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. നി​ര​ക്കു​ക​ൾ ഏ​കീ​ക​രി​ക്കാ​നു​ള്ള ബൊമ്മെ സ​മി​തി​യി​ൽ ബാ​ല​ഗോ​പാ​ലി​നു പു​റ​മെ പ​ശ്ചി​മ ബം​ഗാ​ൾ ധ​ന​മ​ന്ത്രി അ​മി​ത് മി​ത്ര, ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി ത​ർ​കി​ഷോ​ർ പ്ര​സാ​ദ്, ഗോ​വ, യു​പി, രാ​ജ​സ്ഥാ​ൻ ധ​ന​മ​ന്ത്രി​മാ​ർ എന്നി വരും ഉ​ണ്ട്.

മ​ഹാ​രാ​ഷ്‌ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടാ​മ​ത്തെ എ​ട്ടം​ഗ മ​ന്ത്രി​ത​ല സമി​തി​യി​ൽ ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, ഹ​രി​യാ​ന ഉ​പ​മു​ഖ്യ​മ​ന്ത്രി ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല, ത​മി​ഴ്നാ​ട് ധ​ന​മ​ന്ത്രി പ​ള​നി​വേ​ൽ ത്യാ​ഗ​രാ​ജ​ൻ, ഛത്തീ​സ്ഗ​ഡ് ധ​ന​മ​ന്ത്രി ടി.​എ​സ്. സിം​ഗ് ദേവ്, ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡീ​ഷ, ആ​സാം ധ​ന​മ​ന്ത്രി​മാ​ർ എന്നിവരും അം​ഗ​ങ്ങ​ളാ​ണ്.

നി​ല​വി​ലെ നി​കു​തി സ്ലാ​ബു​ക​ളും ജി​എ​സ്ടി ഒ​ഴി​വാ​ക്കി​യ ഇ​ന​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്യു​ന്ന ബൊ​മ്മെ പാ​ന​ൽ ജി​എ​സ്ടി നി​ര​ക്കു​ക​ൾ യു​ക്തി​സ​ഹ​മാ​യി ഏ​കീ​ക​രി​ക്കാ​നാ​കും ശ്ര​മി​ക്കു​ക.

നി​കു​തി അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കാ​നും ഐ​ടി​സി ശൃം​ഖ​ല ത​ക​ർ​ക്കു​ന്ന​ത് ഇ​ല്ലാ​താ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ച​ര​ക്കു സേ​വ​ന നി​കു​തി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ള ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ത​ര​ണ​വും അ​വ​ലോ​ക​നം ചെ​യ്യും.

വി​പ​രീ​ത നി​കു​തിഘ​ട​നയുടെ അ​വ​ലോ​ക​നം, നി​കു​തി നി​ര​ക്ക് സ്ലാ​ബു​ക​ളു​ടെ ല​യ​നം എന്നിവ ഉ​ൾ​പ്പെ​ടെ യു​ക്തി​സ​ഹ​മാ​യ ന​ട​പ​ടി​ക​ളും മ​ന്ത്രി​ത​ല സ​മി​തി ശി​പാ​ർ​ശ ചെ​യ്യും.

നി​ല​വി​ൽ ജി​എ​സ്ടി സ​ന്പ്ര​ദാ​യ​ത്തി​ൽ പൂ​ജ്യം, 5, 12, 18, 28 എ​ന്നീ ശ​ത​മാ​ന​ങ്ങ​ളി​ൽ അ​ഞ്ചു വി​ശാ​ലനി​കു​തി സ്ലാ​ബു​ക​ളു​ണ്ട്. ചി​ല സാ​ധ​ന​ങ്ങ​ൾ​ക്ക് 28 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ സെ​സ് ഈ​ടാ​ക്കു​ന്നു, കൂ​ടാ​തെ വി​ല​യേ​റി​യ ക​ല്ലു​ക​ൾ, വ​ജ്ര​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക നി​ര​ക്കു​ക​ളു​മു​ണ്ട്.

2017 ജൂ​ലൈ​യി​ൽ ജി​എ​സ്ടി നി​ല​വി​ൽ വ​ന്ന​തി​നു ശേ​ഷം ഒ​ന്നി​ല​ധി​കം നി​ര​ക്കു​ക​ൾ കു​റ​ച്ച​തി​നാ​ൽ ജി​എ​സ്ടി​ക്കു കീ​ഴി​ലു​ള്ള ഫ​ല​പ്ര​ദ​മാ​യ നി​കു​തി നി​ര​ക്ക് 15.5 ശ​ത​മാ​ന​ത്തി​ൽനി​ന്ന് 11.6 ശ​ത​മാ​ന​മാ​യി “അ​റി​ഞ്ഞോ അ​റി​യാ​തെ​യോ’ കു​റ​ഞ്ഞു​വെ​ന്നു ധ​ന​മ​ന്ത്രി നി​ർ​മ​ല പ​റ​ഞ്ഞി​രു​ന്നു.
നി​കു​തിവെ​ട്ടി​പ്പു​ക​ളും ചോ​ർ​ച്ച​ക​ളും തി​രി​ച്ച​റി​യാ​നും ഐ​ടി സം​വി​ധാ​ന​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ ക്കും മ​ന്ത്രി​ത​ല സ​മി​തി നി​ർ​ദേ​ശം നൽകും.

മി​ക​ച്ച നി​കു​തി പാ​ലി​ക്ക​ലി​നാ​യി ഡേ​റ്റ വി​ശ​ക​ല​നത്തിനും കേ​ന്ദ്ര, സം​സ്ഥാ​ന നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ത്തി​നും ഉ​ള്ള മാ​ർ​ഗ​ങ്ങ​ളും നി​ർ​ദേ​ശി​ക്കും.

Related posts

കർണാടകം നാളെ ബൂത്തിലേക്ക്‌ ; വോട്ടെണ്ണൽ ശനിയാഴ്‌ച

2027ൽ പൂർണ ശുചിത്വനഗരങ്ങൾ ; 2400 കോടിയുടെ പദ്ധതി രണ്ടാംഘട്ടത്തിലേക്ക്‌

Aswathi Kottiyoor

കെട്ടിട നിർമ്മാണ പെർമിറ്റ് പുതുക്കൽ കാലതാമസം ഒഴിവാക്കാൻ ജില്ലാതല കമ്മറ്റികൾ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox