25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കോ​വി​ഡ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ആ​യു​ഷ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ മി​ക​ച്ച​ത്: ആ​രോ​ഗ്യ​മ​ന്ത്രി
kannur

കോ​വി​ഡ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ആ​യു​ഷ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ മി​ക​ച്ച​ത്: ആ​രോ​ഗ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: ഈ ​വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ സം​സ്ഥാ​ന​ത്തെ് ആ​യു​ഷ് ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ല്‍​ന​സ് സെ​ന്‍റ​റു​ക​ളു​ടെ എ​ണ്ണം 158 ആ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കേ​ര​ള അ​ക്ര​ഡി​റ്റേ​ഷ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്സ് ഫോ​ര്‍ ഹോ​സ്പി​റ്റ​ല്‍ (കാ​ഷ്) നി​ല​വാ​ര​ത്തി​ലെ​ത്തി​യ ചെ​മ്പി​ലോ​ട് ആ​യു​ര്‍​വേ​ദ ഡി​സ്പ​ന്‍​സ​റി​യു​ടെ പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​ന​വും ഇ-​സ​ഞ്ജീ​വ​നി ആ​യു​ഷ് പോ​ർ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രിന്‍റെ കാ​ല​ത്ത് 40 സ്ഥാ​പ​ന​ങ്ങ​ളെ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ല്‍​ന​സ് സെ​ന്‍റ​റു​ക​ളാ​ക്കി. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി പു​തി​യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​തി​നുശേ​ഷം 50 സെ​ന്‍റ​റു​ക​ളെ​ക്കൂ​ടി ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ല്‍​ന​സ് കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തി. സം​സ്ഥാ​ന​ത്തി​ന്‍റെ സ്വ​പ്‌​ന​പ​ദ്ധ​തി​യാ​യ ക​ണ്ണൂ​രി​ലെ അ​ന്താ​രാ​ഷ്ട്ര ആ​യു​ര്‍​വേ​ദ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കോ​വി​ഡ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ആ​യു​ഷ് ആ​രോ​ഗ്യ​പ​രി​ശോ​ധ​നാകേ​ന്ദ്ര​ങ്ങ​ള്‍ മി​ക​ച്ച​താ​ണ്. ആ​രാ​മം ആ​രോ​ഗ്യം പ​ദ്ധ​തി ന​ട​പ്പാ​ക്കിവ​രു​ന്നു. അ​ടു​ത്ത​വ​ര്‍​ഷം 700 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് ഔ​ഷ​ധ സ​സ്യ​ത്തോ​ട്ട​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​യു​ര്‍​വേ​ദ സ​സ്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും. -മന്ത്രി പറഞ്ഞു.
പ​രി​യാ​ര​ത്ത് സ്ഥാ​പി​ക്കു​ന്ന ഔ​ഷ​ധ​സ​സ്യ പ്ര​ദ​ര്‍​ശ​ന ഉ​ദ്യാ​ന​ത്തി​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള ഔ​ഷ​ധസ​സ്യം ല​ഭി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ക്കു​ന്ന ന​ഴ്‌​സ​റി​ക്കും മ​ന്ത്രി തു​ട​ക്കം കു​റി​ച്ചു.
അ​ന്താ​രാ​ഷ്ട്ര ആ​യു​ര്‍​വേ​ദ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ 300 ഏ​ക്ക​ര്‍ സ്ഥ​ല​ത്തേ​ക്കാ​വ​ശ്യ​മാ​യ ഔ​ഷ​ധ സ​സ്യ​ങ്ങ​ളും പ​രി​യാ​ര​ത്തെ ന​ഴ്‌​സ​റി​യി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കും.
കാ​ഷ് അം​ഗീ​കാ​രം നേ​ടി​യ സം​സ്ഥാ​ന​ത്തെ ആ​ദ്യ ആ​ശു​പ​ത്രി​യാ​ണ് ചെ​മ്പി​ലോ​ട് ആ​യു​ര്‍​വേ​ദ ഡി​സ്പ​ന്‍​സ​റി. കാ​ഷ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യി​ല്‍നി​ന്ന് ചെ​മ്പി​ലോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ദാ​മോ​ദ​ര​ന്‍ ഏ​റ്റു​വാ​ങ്ങി.
ഇ-​സ​ഞ്ജീ​വ​നി ആ​യു​ഷ് പോ​ര്‍​ട്ട​ലി​നാ​യി സ്ഥാ​പി​ച്ച മു​റി​യു​ടെ നാ​ട​മു​റി​ക്ക​ല്‍ ക​ര്‍​മം ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യ്ക്ക് ആ​ശു​പ​തി​യി​ലെ​ത്താ​തെ ആ​യു​ഷ് പോ​ര്‍​ട്ട​ലി​ലൂ​ടെ ഡോ​ക്‌ട​ര്‍​മാ​രെ സ​മീ​പി​ക്കാ​ന്‍ സാ​ധി​ക്കും. ഒ​മ്പ​ത് ഡോ​ക്‌ടര്‍​മാ​രു​ടെ സേ​വ​ന​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജ​ന​റ​ല്‍ ഒ​പി മാ​ത്ര​മാ​കും പ്ര​വ​ര്‍​ത്തി​ക്കു​ക. തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​കഴിഞ്ഞ് ര​ണ്ടു​വ​രെ ഇ-സ​ഞ്ജീ​വ​നി ആ​പ്പ് വ​ഴി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ചി​കി​ത്സ തേ​ടാം.
ചെ​മ്പി​ലോ​ട് പ​ഞ്ചാ​യ​ത്ത ആ​രോ​ഗ്യ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി. ​ര​തീ​ശ​ന്‍, ഐ​എ​സ്എം ഡ​യ​റ​ക്‌ടര്‍ ഡോ. ​കെ.​എ​സ്. പ്രി​യ, ഭാ​ര​തീ​യ ചി​കി​ത്സാവ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ടി സു​ധ, നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​കെ.​സി. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ബസിടിച്ച് മറിഞ്ഞ ഓ​ട്ടോ കത്തി രണ്ടുപേർ വെന്തുമരിച്ചു

Aswathi Kottiyoor

വ​ന്യ​മൃ​ഗ ശ​ല്യം: ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​ന് സ​മ്മ​ർ​ദം ചെ​ലു​ത്തും -ജോ​സ് കെ. ​മാ​ണി

Aswathi Kottiyoor

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 30 കോ​ടി രൂ​പ പ്ലാ​ൻ ഫ​ണ്ട്

Aswathi Kottiyoor
WordPress Image Lightbox