25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​പി​എ​ച്ച്ഒ യൂ​ണി​റ്റ് അ​നു​വ​ദി​ക്ക​ണം
kannur

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​പി​എ​ച്ച്ഒ യൂ​ണി​റ്റ് അ​നു​വ​ദി​ക്ക​ണം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ഹെ​ല്‍​ത്ത് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (എ​പി​എ​ച്ച്ഒ) യൂ​ണി​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി.​ശി​വ​ദാ​സ​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ല്‍ കേ​ര​ള​ത്തി​ലെ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ല്ലാം എ​യ​ര്‍​പോ​ര്‍​ട്ട് ഹെ​ല്‍​ത്ത് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. വി​മാ​ന​ത്താ​വ​ളം ആ​രം​ഭി​ച്ച് മൂ​ന്നു​വ​ര്‍​ഷ​മാ​യി​ട്ടും ക​ണ്ണൂ​രി​ല്‍ ഇ​തു​വ​രേ​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല.
ആ​റു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​ത്ത് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ യൂ​ണി​റ്റ് മ​ഞ്ഞ​പ്പ​നി, എ​ബോ​ള, പ​ന്നി​പ്പ​നി, സാ​ര്‍​സ് തു​ട​ങ്ങി​യ​അ​പ​ക​ട​ക​ര​മാ​യ രോ​ഗ​ങ്ങ​ള്‍ കാ​ര​ണം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.
കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ഹെ​ല്‍​ത്ത് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ യൂ​ണി​റ്റ് അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്‌​ട​ര്‍ ജ​ന​റ​ലി​നും ന​ല്‍​കി​യ ക​ത്തി​ല്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ഉണരാതെ സ്‌കൂള്‍ വിപണി………..

Aswathi Kottiyoor

സമൃദ്ധമാക്കാം ഓണം

Aswathi Kottiyoor

വി​മാ​ന​ത്താ​വ​ളം: ന​ഷ്ട​പ​രി​ഹാ​രം കാ​ത്ത് ഭൂ​വു​ട​മ​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox