27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം 50 ശ​ത​മാ​നം മാത്രം
kannur

ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം 50 ശ​ത​മാ​നം മാത്രം

ക​ണ്ണൂ​ര്‍: പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ത്തി​നാ​യി ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീക​രി​ച്ച​പ്പോ​ള്‍ ഫു​ള്‍ എ ​പ്ല​സ് വാ​ങ്ങി​ച്ചി​ട്ടും സീ​റ്റ് ല​ഭി​ക്കാ​തെ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ അ​ന്പ​ത് ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. എ​യ്ഡ​ഡ് സ്‌​കൂ​ളി​ലെ മാ​നേ​ജ്‌​മെ​ന്‍റ് ക്വാ​ട്ട​യും ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യു​മെ​ല്ലാം ബാ​ക്കി​യു​ണ്ടെ​ങ്കി​ലും പ​ത്ത് ശ​ത​മാ​ന​ത്തോ​ളം പേ​ര്‍ പു​റ​ത്താ​കാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്. ഇ​വ​ര്‍ ഓ​പ്പ​ണ്‍ സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടേ​ണ്ടി വ​രും. ഫു​ള്‍ എ​പ്ല​സ് ല​ഭി​ച്ച് സ​യ​ന്‍​സ് വി​ഷ​യം പ​ഠി​ക്കാ​നാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ പ​ല​ര്‍​ക്കും കോ​മേ​ഴ്‌​സ്, ഹ്യു​മാ​നി​റ്റീ​സ് വി​ഷ​യ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ഇ​ത് വി​ദ്യാ​ര്‍​ഥി​ക​ളെ നി​രാ​ശ​രാ​ക്കു​ന്നു. പ​ല​ര്‍​ക്കും വീ​ടി​ന്‍റെ അ​ടു​ത്ത് നി​ന്നും മാ​റി ദൂ​രെ​യു​ള്ള സ്‌​കൂ​ൾ ല​ഭി​ച്ച​തും ര​ക്ഷി​താ​ക്ക​ളി​ല്‍ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ ഇ​ഷ്‌​ട സ്‌​കൂ​ളി​ലേ​ക്ക് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ മാ​റ്റാ​ന്‍ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ളും. ജി​ല്ല​യി​ല്‍ 37,289 അ​പേ​ക്ഷ​ക​രി​ല്‍ 18,517 പേ​ര്‍​ക്കാ​ണ് ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ സീ​റ്റു​ക​ള്‍ ല​ഭി​ച്ച​ത്. 25,501 മെ​റി​റ്റ് സീ​റ്റു​ക​ളാ​ണ്. 6,984 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. ഈ ​സീ​റ്റു​ക​ളി​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് ന​ട​ത്തി​യാ​ലും നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​ണ്ടും പു​റ​ത്താ​ണ്. പ്ല​സ് വ​ണ്‍ സീ​റ്റ് ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി 20 ശ​ത​മാ​നം സീ​റ്റ് വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​ക​ളായി​ട്ടി​ല്ല. സ​യ​ൻ​സ്, കോമേ​ഴ്സ് വി​ഷ​യ​ങ്ങ​ളാ​ണ് ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ന​ല്ല​രീ​തി​യി​ൽ പ​ഠി​ച്ച് വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പ​ല​രും പു​റ​ത്താ​ണ്.
അ​തേ​സ​മ​യം സ്‌​കൂ​ളു​ക​ളി​ല്‍ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ സാ​ന്പ​ത്തി​ക പ​രി​മി​തി​ക​ൾ ചൂ​ണ്ടി​ക്കാ‌​ട്ടി സ​ർ​ക്കാ​ർ ആ​വ​ശ്യം ത​ള്ളു​ക​യാ​യി​രു​ന്നു. സീ​റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ചാ​ല്‍ അ​ധ്യാ​പ​ക​രു​ടെ ജോ​ലി ഇ​ര​ട്ടി​യാ​കാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ഇ​ത്ത​ര​ത്തി​ല്‍ 20 ശ​ത​മാ​നം സീ​റ്റ് വ​ര്‍​ധി​പ്പി​ക്കു​ക​യ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്ത​ത്. എ​ന്നാ​ല്‍ ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​നാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​തി​ന്‍റെ പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ട്ടി​ല്ല. ക്ലാ​സു​ക​ള്‍ ഓ​ഫ്‌​ലൈ​നാ​കു​മ്പോ​ള്‍ ഇ​ത്ര​യും വി​ദ്യാ​ര്‍​ഥി​ക​ളെ ഒ​രു ക്ലാ​സി​ല്‍ ഇ​രു​ത്തി പ​ഠ​നം ആ​രം​ഭി​ക്കു​ന്ന​ത് പ​ഠ​ന നി​ല​വാ​ര​ത്തെ​യും ബാ​ധി​ക്കും. അ​തി​നാ​ല്‍ കാ​ലാ​കാ​ല​ങ്ങ​ളാ​യി ന​ട​ത്തു​ന്ന സീ​റ്റ് വ​ര്‍​ധ​ന​വി​ന് പ​ക​രം പു​തി​യ ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ച്ച് മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts

നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

Aswathi Kottiyoor

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍

Aswathi Kottiyoor

ജില്ലയില്‍ 439 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 427 പേര്‍ക്കും………..

Aswathi Kottiyoor
WordPress Image Lightbox