കണ്ണൂർ: ജില്ലയില്‍ ഇന്ന് മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ്19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മാതമംഗലം ഗവ.എല്‍ പി സ്കൂള്‍, ഇരിണാവ് ഹിന്ദു എല്‍ പി സ്കൂള്‍, പാവന്നൂര്‍ എ എല്‍ പി സ്കൂള്‍, അത്താഴക്കുന്ന് ബദര്‍പള്ളി ബദരിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും വെള്ളോറ എ യു പി സ്കൂള്‍, മൊറാഴ സബ്സെന്റര്‍ കുഞ്ഞരയാല്‍, തളാപ്പ് സബ്സെന്റർ, പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ ഉച്ച കഴിഞ്ഞ് രണ്ടു മുതൽ വൈകുന്നേരം നാലുവരെയു പരിശോധന നടത്തും. മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രം, പിണറായി ആര് സി അമല ബേസിക് യു പി സ്കൂള്‍, മൊകേരി ഈസ്റ്റ് യു പി സ്കൂള്‍ പാറമ്മേല്‍, തില്ലങ്കേരി ഗവ.യു പി സ്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയും കുറുവോട്ടുമൂല സെന്‍ട്രല്‍ സി ആര് സി വായനശാലയില്‍ ഉച്ചക്ക് 1.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയുമാണ് പരിശോധന.
previous post