28.3 C
Iritty, IN
July 8, 2024
  • Home
  • kannur
  • പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​നം: ജി​ല്ല​യി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ
kannur

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​നം: ജി​ല്ല​യി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ

ക​ണ്ണൂ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ എ​ഴു​പ​ത്തി​യൊ​ന്നാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മ​റ്റി ഇ​ന്നു മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴു വ​രെ ജി​ല്ല​യി​ല്‍ സേ​വാ സ​മ​ര്‍​പ്പ​ണ്‍ അ​ഭി​യാ​ന്‍ ന​ട​ത്തു​ന്നു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ന​ദി​ക​ള്‍, കു​ള​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ശു​ചീ​ക​രി​ക്കും. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കും. എ​ല്ലാ ബൂ​ത്തു​ക​ളി​ല്‍ നി​ന്നും പ്ര​ധാ​ന​പ്പെ​ട്ട വ്യ​ക്തി​ക​ള്‍ കാ​ര്‍​ഡു​ക​ള്‍ അ​യ​യ്ക്കും. ശാ​രീ​രി​ക​മാ​യി അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് വീ​ല്‍​ചെ​യ​ര്‍, ശ്ര​വ​ണ സ​ഹാ​യി തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യും.
പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്‌​സി​ബി​ഷ​ന്‍, ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ങ്ങ​ള്‍, മീ​റ്റിം​ഗു​ക​ൾ, സെ​മി​നാ​റു​ക​ള്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും. ലേ​ഖ​ന​ങ്ങ​ള്‍, പാ​ന​ല്‍ ച​ര്‍​ച്ച​ക​ള്‍, പം​ക്തി​ക​ള്‍ തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​ചാ​ര​ണ​മാ​യി ഹ്ര​സ്വ വീ​ഡി​യോ​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍, ഇ​ന്‍​ഫോ​ഗ്രാ​ഫി​ക്‌​സ് തു​ട​ങ്ങി​യ​വ​യു​മു​ണ്ടാ​കും. മോ​ദി​ക്ക് ആ​യു​രാ​രോ​ഗ്യം നേ​ര്‍​ന്ന് എ​ല്ലാ വി​ഭാ​ഗ​ത്തി​ന്‍റെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ്രാ​ര്‍​ഥ​ന​യും വ​ഴി​പാ​ടും സം​ഘ​ടി​പ്പി​ക്കും. ന​ദീ​ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​വ​ലി​പ്പു​ഴ, ര​യ​രോം പു​ഴ, ക​ണ്ണ​വം പു​ഴ എ​ന്നി​വ​യാ​ണ് ശു​ചീ​ക​രി​ക്കു​ക. പ്ര​ധാ​ന​പ്പെ​ട്ട അ​നാ​ഥ​മ​ന്ദി​ര​ങ്ങ​ളി​ലും വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലും അ​ന്ന​ദാ​നം ന​ട​ത്തും. ഇ​ന്ന് രാ​വി​ലെ 11.30 ന് ​ബി​ജെ​പി ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സി​ല്‍ ദേ​ശീ​യ സ​മി​തി​യം​ഗം സി.​കെ. പ​ദ്മ​നാ​ഭ​ന്‍ പ​രി​പാ​ടി ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍. ഹ​രി​ദാ​സ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. വി​നോ​ദ്കു​മാ​ര്‍, ബി​ജു ഏ​ള​ക്കു​ഴി എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

വോട്ടെണ്ണല്‍: ആഹ്ലാദ പ്രകടനങ്ങള്‍ കണ്ണൂർ ജില്ലയിൽ പാടില്ലെന്ന് ജില്ലാ കലക്ടര്‍…………

Aswathi Kottiyoor

പി​ങ്ക് ബൈ​ക്ക് പ​ട്രോ​ളും ബൈ​സി​ക്കി​ള്‍ പ​ട്രോ​ളും ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു

Aswathi Kottiyoor

യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

Aswathi Kottiyoor
WordPress Image Lightbox