23.8 C
Iritty, IN
September 28, 2024
  • Home
  • Kelakam
  • സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റ് ഉദ്ഘാടനം .
Kelakam

സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റ് ഉദ്ഘാടനം .

കേളകം: സ്റ്റുഡന്റ് പോലീസ് യൂണിറ്റ് ഉത്ഘാടനം നടക്കുന്നു നിലവിൽ ഈ വിദ്യാലയത്തിൽ സ്കൗട്സ്, ഗൈഡ്സ്, റെഡ്ക്രോസ്, എൻഎസ്എസ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. നാളെ വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് മുഖ്യ മന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാനതല അദ്ധ്യക്ഷൻ വി ശിവൻ കുട്ടി പൊതു വിദ്യാഭ്യാസ മന്ത്രി. എസ് പി .സി ഓഫീസ് ഉദ്ഘാടനം അഡ്വ: സണ്ണി ജോസഫ് എം എൽ എ പേരാവൂർ നിയോജക മണ്ഡലം ചെയ്യും.കേരള സർക്കാരിന്‍റെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് ഈ സ്കൂളിന്‍റെ സ്വപ്നമായിരുന്നു.

2006 ല്‍ കേരളാപോലീസ് തുടക്കം കുറിക്കുകയും 2010 കേരള ഗവൺമെൻറ് സർക്കാർ പദ്ധതിയായി ഏറ്റെടുക്കുകയും ചെയ്തു. ‘കുട്ടിപ്പോലീസ്’ എന്ന് നമ്മൾ സ്നേഹപൂർവ്വം വിളിക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് ഇന്ന് കേരളത്തിലെ 970 സ്കൂളുകളിൽ പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം അനുവദിച്ചത് 165 സ്കൂളുകൾക്കാണ്. സർക്കാർ-എയ്ഡഡ് മേഖലയിൽ
2021 അധികാരത്തിൽവന്ന രണ്ടാം ഇടതുപക്ഷ സർക്കാരിന്‍റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ-എയ്ഡഡ് മേഖലയിലുള്ള 165 ഹൈസ്കൂളുകൾക്ക് സ്റ്റുഡൻറ് പോലീസ് കേഡറ്റ് അനുവദിച്ചത്. കുട്ടികൾക്ക് ഗ്രേസ് മാർക്ക് കിട്ടുക എന്ന കേവലമായ ആവശ്യത്തനപ്പുറം ഈ നാടിന്‍റെ സ്വത്വം ഉൾക്കൊള്ളുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്നതാണ് എസ് പി സി ലക്ഷ്യംവെക്കുന്നത്. 44 കുട്ടികളെയാണ് ഒരു ബാച്ചില്‍ തിരഞ്ഞെടുക്കുക. രണ്ട് വര്‍ഷത്തെ പരിശീലനമാണ് കുട്ടികള്‍ക്ക് ലഭിക്കുക. നിയമ ബോധമുള്ള, സ്വയം നിയമം അനുസരിക്കുന്ന, മറ്റുള്ളവരെ നിയമം അനുസരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുതുതലമുറ
നമ്മുടെ നാട്ടില്‍ വളര്‍ന്നുവരും. നിയമത്തെ അംഗീകരിക്കുന്ന
ഒരു പുതുസമൂഹസൃഷ്ടിയില്‍ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രൊജക്ട് വലിയ പങ്കാണ് വഹിക്കുന്നത്. പൗരബോധം, മതേതരവീക്ഷണം, നിരീക്ഷണപാടവം, നേതൃശേഷി, മൂല്യബോധം തുടങ്ങിയവ ഉള്ള ഒരു നല്ല വ്യക്തിയായി വളരുവാൻ കുട്ടികളെ എസ്പിസി സഹായിക്കും. അഭ്യന്തര സുരക്ഷ, ക്രമസമാധാനപാലനം, ഗതാഗതനിയന്ത്രണം, സാമൂഹിക സേവനം തുടങ്ങി മനുഷ്യത്വപരമായ പല പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കാനും കേരള പോലീസിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും നമ്മുടെ കുട്ടികൾക്ക് സാധിക്കും.

മാറിയ കാലഘട്ടത്തിൽ
സമൂഹനന്മയ്ക്ക് വേണ്ടി എസ് പി സി യെ പ്രയോജനപ്പെടുത്തുവാൻ ഗവൺമെൻറ് ആലോചിച്ചു വരുന്നു. ഗുഡ് സർവീസ് എൻട്രി ലഭിച്ച് വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സ്കൂളുകളിൽ നടപ്പാക്കുന്ന എസ്പിസി യൂണിറ്റുകളുടെ നടത്തിപ്പ് ചുമതല നടക്കുന്നതിനായി ഗവൺമെൻറ് ആലോചിച്ചു വരുന്നു. അതുകൂടി നടപ്പാകുന്നതോടുകൂടി എസ്പിസി എന്നത് കർമ്മ ബോധമുള്ള ഒരു നല്ല സേനയായി കേരളത്തിൽ രൂപംകൊള്ളും എന്നുള്ള കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ്
സ്കൂളിൽ പ്രവർത്തിക്കുന്ന സ്കൂൾ അഡ്വൈസറി ബോർഡാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരിക്കും സ്കൂൾ അഡ്വൈസറി കമ്മിറ്റിയുടെ ചെയർമാൻ. സ്കൂൾ മാനേജര്‍, പിടിഎ പ്രസിഡണ്ട്, സ്റ്റാഫ് പ്രതിനിധി എന്നിവര്‍ കമ്മിറ്റിയിൽ ഉണ്ടാകും. കൂടാതെ, പോലീസ് ഓഫീസേഴ്സ്, എക്സൈസ്, ഫയര്‍ & റെസ്ക്യൂ, മോട്ടോര്‍ വെഹിക്കിള്‍, ആരോഗ്യം, പട്ടികജാതി അടക്കമുള്ള വിവിധ വകുപ്പ് പ്രതിനിധികൾ, ഗ്രാമ പഞ്ചായത്ത് പ്രതിനിധി തുടങ്ങിയവർ ചേർന്നതാണ് അഡ്വൈസറി കമ്മിറ്റി.
അധ്യാപകരായ ജോബി ഏലിയാസ് കമ്മ്യൂണിറ്റി പ്രോജക്ട് ഓഫീസറും അശ്വതി കെ ഗോപിനാഥ് അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസറും ആയി പ്രവർത്തിക്കും. കൃത്യമായ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആണ് പരിപാടി സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികൾകും രക്ഷിതാക്കൾക്ക് ഓൺലൈനായി പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

Related posts

മെയ്‌ 29,30 തീയതികളിൽ കേളകം ഗ്രാമ പഞ്ചായത്ത്‌ മഴക്കാലപൂർവ്വ ശുചീകരണം നടത്തും……….

Aswathi Kottiyoor

ആ​ശ​ങ്ക​യി​ൽ വ​ള​യം​ചാ​ല്‍ തൂ​ക്കു​പാ​ലം

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox