കേളകം: വളയംചാല്‍ തൂക്കുപാലത്തിലൂടെയുള്ള പ്രദേശവാസികളുടെ ഞാണിന്മേല്ക്കളി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞദിവസം ബലക്ഷയമുള്ള തൂക്കുപാലത്തില്‍ നിന്ന് പുഴയിലേക്ക് വീണ് വളയംചാല്‍ കോളനിയിലെ ജനു മരണമടഞ്ഞതോടെയാണ് പാലത്തിന്റെ അപകടാവസ്ഥ വീണ്ടും ചര്‍ച്ചയാകുന്നത്. പുതിയ പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒച്ചിന്റെ വേഗമാണെന്ന് നാട്ടുകാർ പറയുന്നു.
കണിച്ചാര്‍, കേളകം പഞ്ചായത്തുകളെ ആറളം പുനരധിവാസ മേഖല, ആറളം വന്യജീവി സങ്കേതം എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് വളയംചാല്‍ തൂക്കുപാലം. പേടിസ്വപ്നമായ ഈ തൂക്കുപാലത്തിലൂടെയാണ് ആറളം പുനരധിവാസ മേഖലയിലെ നൂറുകണക്കിന് ആദിവാസികളും ആറളം വന്യജീവിസങ്കേതത്തിലേക്കുള്ള സഞ്ചാരികളും മറുകരയെത്തുന്നത്.
ഈ ദുരിതയാത്രയ്ക്ക് പരിഹാരം കാണുന്നതിനാണ് ആറു കോടിയിലധികം രൂപ മുടക്കി വളയം ചാലില്‍ പുതിയ പാലം നിര്‍മിക്കുന്നത്. 2019 ജനുവരിയിലാണ് കിറ്റ്കോയുടെ നേതൃത്വത്തില്‍ പ്രവൃത്തികള്‍ തുടങ്ങിയത്. പാലത്തിനും അപ്രോച്ച് റോഡിനുമുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാത്തതാണ് പ്രവൃത്തി നിലയ്ക്കാന്‍ പ്രധാനകാരണം.
പേടിയില്ലാതെ യാത്ര ചെയ്യാൻ ഇനിയെത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന ചോദ്യമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്.
previous post