28.9 C
Iritty, IN
July 27, 2024
  • Home
  • kannur
  • ദേശീയ പാതയിലെ വാഹന അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിച്ചു.
kannur

ദേശീയ പാതയിലെ വാഹന അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിച്ചു.

കണ്ണൂര്‍: റോഡ് അപകടങ്ങള്‍ കുറക്കാനും വര്‍ദ്ധിച്ചു വരുന്ന ട്രാഫിക് നിയന്ത്രിക്കുന്നതിന്‍റെയും ഭാഗമായി കണ്ണൂര്‍ താഴെ ചൊവ്വ മുതല്‍ പൊടിക്കുണ്ട് വരെയുള്ള ഹൈവേയില്‍ ഗതാഗത നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ IPS ന്‍റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ സിറ്റി പോലീസ് ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റ് ആണ് ഗതാഗത നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിച്ചത്. റോഡ് അപകടങ്ങള്‍ കുറക്കുന്നതിനും, വര്‍ദ്ധിച്ചു വരുന്ന ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി നാഷനല്‍ ഹൈവേ, PWD, മര്‍ച്ചന്‍റ് അസോസിയേഷനുകള്‍ വ്യാപരി വ്യവസായി സംഘടനകള്‍ റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടു സിറ്റി പോലീസ് പരിധിയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിറ്റി പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നേരത്തെ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സിറ്റി പോലീസ് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ CCTV ക്യാമറകള്‍, റോഡുകളില്‍ ബാരിക്കേഡുകള്‍, കോണ്‍വെക്സ് മിറര്‍, ട്രാഫിക് ലൈറ്റ്, സൈന്‍ ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കുകയും ചെയ്തു. കണ്ണൂര്‍ സിറ്റി ട്രാഫിക് യൂണിറ്റിനു കീഴിലുള്ള നാഷണൽ ഹൈവേയിൽ വാഹനങ്ങൾ ഡിവൈഡറിൽ കയറി അപകടങ്ങൾ ഉണ്ടാവുന്നത് തടയുന്നതിന് വേണ്ടി താഴെചൊവ്വ മുതൽ പൊടിക്കുണ്ട് വരെ സ്ഥിരമായി വാഹനാപകടങ്ങൾ ഉണ്ടാകുന്ന ഏഴോളം സ്ഥലങ്ങളിൽ റിഫ്ലക്റ്റീവ് സൈൻ ബോർഡുകൾ കണ്ണൂർ സിറ്റി ട്രാഫിക് പോലീസിൻറെ നേതൃത്വത്തിൽ സ്ഥാപിച്ചു. പൊടിക്കുണ്ട് മുതല്‍ താഴെ ചൊവ്വ വരെയുള്ള ഹൈവേയില്‍ അപകട സാധ്യതയുള്ള പൊടിക്കുണ്ട്, പള്ളിക്കുന്ന്, ചെട്ടിപീടിക, AKG ആശുപത്രി ജങ്ഷന്‍, താഴെചൊവ്വ KSEB സബ്ബ് സ്റ്റേഷന്‍ എന്നിവടങ്ങില്‍ ആണ് ഗതാഗത നിയന്ത്രണ ഉപകരണങ്ങള്‍ നാഷനല്‍ ഹൈവേ, PWD പൊതുജനങ്ങളുടെയും വ്യാപരി വ്യവസായി, റെസിഡന്‍സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ സ്ഥാപിച്ചിട്ടുള്ളത്. കണ്ണൂര്‍ സിറ്റി ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റ് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ മനോജ് കുമാര്‍ വി വി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ വിനോദ് കുമാര്‍ പി, അബ്ദുള്‍ സമദ്, സിവില്‍ പോലീസ് ഓഫീസര്‍ മുനീര്‍ തുടങ്ങിയവരാണ് റിഫ്ലക്റ്റീവ് സൈൻ ബോർഡുകൾ സ്ഥാപിച്ചത്. മറ്റ് അപകട സാധ്യത ഉള്ള സ്ഥലങ്ങളിലും വരും ദിവസങ്ങളിലും ഗതാഗത നിയന്ത്രണ സാമഗ്രികള്‍ സ്ഥാപിക്കുമെന്ന് സിറ്റി ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റ് അറിയിച്ചു. ഇതിനായി പോലീസ് പൊതുജനങ്ങളുടെയും വ്യാപരി വ്യവസായി, റെസിഡന്‍സ് അസോസിയേഷനുകളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും സിറ്റി പോലീസ് അറിയിച്ചു. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ ഗതാഗത കുരുക്കുകളെ കുറിച്ചും അതിനുള്ള പ്രതിവിധികളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് കണ്ണൂര്‍ സിറ്റി പോലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിക്കാവുന്നതാണ്.

Related posts

പേരാവൂർ അഗ്നിരക്ഷാ നിലയത്തിനു പുതിയ മൾട്ടി യൂട്ടിലിറ്റി വാഹനവും വാട്ടർ ടെണ്ടറും ലഭിച്ചു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 1132 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor

മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം ; അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ത്തിയാകുന്നു.

Aswathi Kottiyoor
WordPress Image Lightbox