22.5 C
Iritty, IN
September 7, 2024
  • Home
  • kannur
  • പേ​രാ​വൂ​ർ ഹൗ​സ് ബി​ൽ​ഡിം​ഗ് സൊ​സൈ​റ്റി ചി​ട്ടി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് പ​ണം ല​ഭി​ച്ചി​ല്ലെ​ന്ന്
kannur

പേ​രാ​വൂ​ർ ഹൗ​സ് ബി​ൽ​ഡിം​ഗ് സൊ​സൈ​റ്റി ചി​ട്ടി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് പ​ണം ല​ഭി​ച്ചി​ല്ലെ​ന്ന്

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് ഹൗ​സ് ബി​ൽ​ഡിം​ഗ് സൊ​സൈ​റ്റി ന​ട​ത്തി​യ ചി​ട്ടി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ചി​ട്ടി​പ്പ​ണം ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. ഇ​തു​സം​ബ​ന്ധി​ച്ച് 15 പേ​ർ സം​യു​ക്ത​മാ​യി പേ​രാ​വൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ഓ​ഗ​സ്റ്റ് 15ന് ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ചി​ട്ടി​യു​ടെ പ​ണം ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും സൊ​സൈ​റ്റി അ​ധി​കൃ​ത​ർ തി​രി​കെ ന​ല്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. 2000 രൂ​പ വീ​തം അ​ട​ച്ച് 50 മാ​സം​കൊ​ണ്ട് തീ​രും​വി​ധ​മാ​യി​രു​ന്നു ചി​ട്ടി. ന​റു​ക്ക് കി​ട്ടി​യ​വ​ർ​ക്ക് തു​ട​ർ​ന്ന് പ​ണം അ​ട​യ്ക്കേ​ണ്ട​തി​ല്ലാ​ത്ത ചി​ട്ടി​ക്ക് ഏ​ക​ദേ​ശം 600ല​ധി​കം ആ​ളു​ക​ളെ ചേ​ർ​ത്തി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തി​ൽ 50 പേ​ർ​ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ​ണം ന​ല്കി. ബാ​ക്കി​യു​ള്ള​വ​രി​ൽ ഏ​താ​നും പേ​ർ​ക്ക് പ​ണം ന​ല്കി​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ചി​ല​രു​ടെ ചി​ട്ടി​പ്പ​ണം സൊ​സൈ​റ്റി​യി​ൽ സ്ഥി​ര​നി​ക്ഷേ​പ​മാ​യും എ​സ്ബി അ​ക്കൗ​ണ്ട് നി​ക്ഷേ​പ​മാ​യും വ​ക​യി​രു​ത്തു​ക​ യും ചെ​യ്തു. എ​ന്നാ​ൽ, ഇ​നി​യും നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ചി​ട്ടി​പ്പ​ണം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി.
അ​തേ​സ​മ​യം, സൊ​സൈ​റ്റി​യി​ലെ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റി​നെ​ക്കു​റി​ച്ചും സ​ഹ​ക​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ന്ന എ​ൻ​ക്വ​യ​റി​യി​ൽ റി​പ്പോ​ർ​ട്ട് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. സൊ​സൈ​റ്റി​യു​ടെ പ​ണം വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​താ​യും സൊ​സൈ​റ്റി അ​ധി​കൃ​ത​രി​ൽ ചി​ല​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും റി​പ്പോ​ർ​ട്ടി​ൽ സൂ​ച​ന​യു​ണ്ട്. ചി​ല​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​വ​രം. ദി​വ​സ​ങ്ങ​ളാ​യി സൊ​സൈ​റ്റി​യി​ൽ ഇ​ട​പാ​ടു​കാ​ർ വ​ന്ന് ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കേ​റ്റ​വും ബ​ഹ​ള​വും ഉ​ണ്ടാ​യി​ട്ടും സൊ​സൈ​റ്റി ഭ​ര​ണ​സ​മി​തി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Related posts

ജില്ലയിൽ ഇന്ന് 206 പേർക്ക് കോവിഡ്

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അപകീർത്തികരമായ പ്രചരണം;പോലീസിൽ പരാതി നല്കി

Aswathi Kottiyoor

അ​ന്നം തേ​ടി​യെ​ത്തി​യ​വ​ർക്ക് ദാ​രു​ണാ​ന്ത്യം

Aswathi Kottiyoor
WordPress Image Lightbox