35.7 C
Iritty, IN
February 29, 2024
  • Home
  • kannur
  • സ​മ്പൂ​ര്‍​ണ സെ​ക്ക​ൻ​ഡ​റി സാ​ക്ഷ​ര​ത ല​ക്ഷ്യ​മി​ട്ട് ക​ണ്ണൂ​ര്‍
kannur

സ​മ്പൂ​ര്‍​ണ സെ​ക്ക​ൻ​ഡ​റി സാ​ക്ഷ​ര​ത ല​ക്ഷ്യ​മി​ട്ട് ക​ണ്ണൂ​ര്‍

ക​ണ്ണൂ​ർ: തു​ല്യ​താ പ​രീ​ക്ഷ​യും തു​ട​ര്‍​പ​ഠ​ന​വും വ​ഴി പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സമേ​ഖ​ല​യി​ല്‍ സ​മ്പൂ​ര്‍​ണ​ത കൈ​വ​രി​ച്ച രാ​ജ്യ​ത്തെ ആ​ദ്യ ജി​ല്ല​യാ​യ ക​ണ്ണൂ​ര്‍ സെ​ക്ക​ൻ​ഡ​റിത​ല​ത്തി​ലും സ​മ്പൂ​ര്‍​ണ സാ​ക്ഷ​ര​ത നേ​ടാ​ന്‍ ഒ​രു​ങ്ങു​ന്നു.18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ മു​ഴു​വ​ന്‍ പേ​രെ​യും പ​ത്താം ത​രം തു​ല്യ​താ പ​രീ​ക്ഷ​യെ​ഴു​തി​ച്ച് വി​ജ​യി​പ്പി​ക്കു​കയെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തും ജി​ല്ലാ സാ​ക്ഷ​ര​താമി​ഷ​നും. ജി​ല്ലാ സാ​ക്ഷ​ര​താ സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​രു​ടെ യോ​ഗം അ​ടു​ത്ത മാ​സം നടക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ത്താം​ത​രം തു​ല്യ​താ പരീക്ഷയെ​ഴു​താ​നു​ള്ള ജി​ല്ല​യി​ലെ മു​ഴു​വ​നാ​ളു​ക​ളു​ടെ​യും ക​ണ​ക്കു​ക​ള്‍ പ്രേ​ര​ക്മാ​ര്‍ വ​ഴി ശേ​ഖ​രി​ക്കും.
ജി​ല്ല​യി​ലെ തു​ട​ര്‍​പ​ഠ​ന കേ​ന്ദ്ര​ങ്ങ​ള്‍ പൂ​ട്ടാ​ന്‍ പ്രേ​ര​ക്മാ​രു​ടെ കു​റ​വ് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രേ​ര​ക്മാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന് ക​ത്ത് ന​ല്‍​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മി​നി ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ കെ. ​കെ. ര​ത്‌​ന​കു​മാ​രി, ടി. ​സ​ര​ള, കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി. ​സു​ജാ​ത, പ​യ്യ​ന്നൂ​ര്‍ കു​ഞ്ഞി​രാ​മ​ന്‍ മാ​സ്റ്റ​ര്‍, വി.​ആ​ര്‍. വി.ഏ​ഴോം, വി.​പി. മോ​ഹ​ന​ന്‍, എ​ന്‍. ടി. ​സു​ധീ​ന്ദ്ര​ന്‍, സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷാ​ജു ജോ​ണ്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

*പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു.*

Aswathi Kottiyoor

അവധിക്കാലത്ത് വേറിട്ട പ്രവർത്തനമായി അക്ഷരമുറ്റം

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox