23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • പേവി​ഷ ബാ​ധ​യ്ക്കു​ള്ള മ​രു​ന്ന് കേ​ര​ള​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ശ്ര​മി​ക്കും: ജെ. ​ചി​ഞ്ചു​റാ​ണി
kannur

പേവി​ഷ ബാ​ധ​യ്ക്കു​ള്ള മ​രു​ന്ന് കേ​ര​ള​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ശ്ര​മി​ക്കും: ജെ. ​ചി​ഞ്ചു​റാ​ണി

കൂ​ത്തു​പ​റ​മ്പ്: പേവി​ഷ ബാ​ധ​യ്ക്ക് മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ൾ​ക്കും ന​ൽ​കാ​നു​ള്ള മ​രു​ന്നു​ക​ൾ കേ​ര​ള​ത്തി​ൽ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് മൃ​ഗ സം​ര​ക്ഷ​ണ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ ഗ​വ. വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യു​ടെ ഒ​ന്നാം നി​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക്ഷീ​ര ക​ർ​ഷ​ക​രെ ആ​ത്മാ​ർ​ഥ​മാ​യി സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ഡോ​ക്‌​ട​ർ​മാ​രു​ടെ സ​ഹാ​യം യ​ഥാ​സ​മ​യം ല​ഭ്യ​മാ​കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​യും ചേ​ർ​ന്ന് അ​നു​വ​ദി​ച്ച 19 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്.
ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, എ​സ്എ​ല്‍​ബി​പി ഓ​ഫീ​സ്, സ്റ്റോ​ക്ക് റൂം ​എ​ന്നി​വ​യും ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി.​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷീ​ര ക​ര്‍​ഷ​ക​രെ​യും ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ മ​ക്ക​ളി​ല്‍ വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യി​ക​ളാ​യ​വ​രെ​യും ഡോ. ​വി.​ശി​വ​ദാ​സ​ന്‍ എം​പി ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ലി​ജി സ​ജേ​ഷ്, കെ.​വി. ര​ജീ​ഷ്, കെ. ​അ​ജി​ത, കെ.​കെ. ഷ​മീ​ര്‍, എം.​വി. ശ്രീ​ജ, കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. ഹേ​മ​ല​ത, എം.​പി. ഗി​രീ​ഷ് ബാ​ബു, ഡോ. ​കെ.​പി. സു​നി​ല്‍ കു​മാ​ര്‍, ഡോ.​സി.​പി. ധ​ന​ഞ്ജ​യ​ന്‍, കെ.​വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

തലശ്ശേരിയിൽ കഞ്ചാവ് കേസ് പ്രതികൾ എക്സൈസ് ഓഫീസ് അടിച്ചു തകർത്തു –

Aswathi Kottiyoor

പുതിയ 100 ഗ്രന്ഥാലയം പ്രഖ്യാപനം 6ന്‌

Aswathi Kottiyoor

ജീവിതശൈലി രോഗങ്ങള്‍: ജനകീയ ക്യാമ്പയിന്‍ നടത്തും- മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox