27.2 C
Iritty, IN
July 3, 2024
  • Home
  • kannur
  • രാജ്യം സാന്പത്തിക മാന്ദ്യത്തിലേക്ക്: രാഹുൽഗാന്ധി
kannur

രാജ്യം സാന്പത്തിക മാന്ദ്യത്തിലേക്ക്: രാഹുൽഗാന്ധി

ക​ണ്ണൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജി​ഡി​പി വ​ർ​ധ​ന​യെ​ന്നാ​ൽ ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധിയുടെ പരിഹാസം.പെ​ട്രോ​ൾ-​ഡീ​സ​ൽ-​പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​ലൂ​ടെ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് അദ്ദേഹം പറഞ്ഞു. ക​ണ്ണൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന മ​ന്ദി​രം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു

രാഹുൽ. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ക​ഷ്ട​ത​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ്. രാ​ജ്യ​ത്തെ ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കേ​ണ്ട​തി​നു പ​ക​രം ദ്രോ​ഹി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. ഏ​ഴു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യി​ലൂ​ടെ മോ​ദി സ​ർ​ക്കാ​ർ 23 ല​ക്ഷം കോ​ടി രൂ​പ ജ​ന​ങ്ങ​ളു​ടെ കൈ​യി​ൽ​നി​ന്നും കൊ​ള്ള​യ​ടി​ച്ചു.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ വി​ല​യ്ക്ക​നു​സ​രി​ച്ചാ​ണ് ഇ​ന്ധ​ന​വി​ല നി​ർ​ണ​യി​ക്കു​ന്ന​തെ​ന്നാ​ണ് വാ​ദം. ഇ​തു വെ​റും ത​ട്ടി​പ്പാ​ണ്. രാ​ജ്യം സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പു​തി​യ കെ​ട്ടി​ടം ഉ​ണ്ടാ​ക്കാ​ൻ യ​ത്നി​ച്ച എ​ല്ലാ​വ​ർ​ക്കും രാ​ഹു​ൽ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചാ​ണ് പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

രാ​ഹു​ൽ​ഗാ​ന്ധി​ക്ക് വേ​ണ്ടി എ‌​ഐ​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ നാ​ട​മു​റി​ച്ച് ഡി​സി​സി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

തു​ട​ർ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ നി​ല​വി​ള​ക്ക് കൊ​ളു​ത്തി. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ സ്ഥാ​പി​ച്ച ഗാ​ന്ധി പ്ര​തി​മ അ​നാഛാ​ദ​നം ചെ​യ്തു.
മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി നി​ർ​മി​ച്ച ഹാ​ൾ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും സാ​മു​വ​ൽ ആ​റോ​ൺ സ്മാ​ര​ക ലൈ​ബ്ര​റി പി.​ടി തോ​മ​സ് എം​എ​ൽ​എ​യും കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക ഹാ​ൾ കെ. ​സു​ധാ​ക​ര​ൻ എം​പി​യും എ​ൻ. രാ​മ​കൃ​ഷ്ണ​ൻ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, ക​ണ്ണൂ​ർ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, എം​എ​ൽ​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ് , സ​ജീ​വ് ജോ​സ​ഫ്, എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​വി. മോ​ഹ​ന​ൻ, കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ്, കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, സ​ജീ​വ് മാ​റോ​ളി, വി.​എ. നാ​രാ​യ​ണ​ൻ, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, ഡോ. ​കെ.​വി. ഫി​ലോ​മി​ന, എ.​ഡി. മു​സ്ത​ഫ, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, റി​ജി​ൽ മാ​ക്കു​റ്റി, ര​ജ​നി ര​മാ​ന​ന്ദ്, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, സു​ധീ​പ് ജ​യിം​സ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ അ​ബ്ദു​ൾ ഖാ​ദ​ർ മൗ​ല​വി, പി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, അ​ബ്ദു​ൾ ക​രീം ചേ​ലേ​രി, ഇ​ല്ലി​ക്ക​ൽ ആ​ഗ​സ്തി, സി.​എ. അ​ജീ​ർ, സി. ​സു​നി​ൽ കു​മാ​ർ, അ​ന്ത​രി​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​മ​കൃ​ഷ്ണ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ, ര​ക്ത​സാ​ക്ഷി ശു​ഹൈ​ബി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ​ത്തി​യി​രു​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി​യെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ ആ​ദ​രി​ച്ചു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി​യും നി​യു​ക്ത ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജും സ്വീ​ക​രി​ച്ചു. മ​ധു​രം വി​ള​ന്പി​യും ബാ​ൻ​ഡ് മേ​ളം മു​ഴ​ക്കി​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പ്ര​വ​ർ​ത്ത​നം ഉ​ദ്ഘാ​ട​നം കെ​ങ്കേ​മ​മാ​ക്കി.

Related posts

ആറളം ഫാം തൊഴിലാളികൾക്ക്‌ 
ശമ്പളകുടിശ്ശിക നൽകാൻ 1.5 കോടി

Aswathi Kottiyoor

തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍: വി​വ​ര​ങ്ങ​ള്‍ നൽകണം

Aswathi Kottiyoor

ഇരിക്കൂറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി

Aswathi Kottiyoor
WordPress Image Lightbox