24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • മൊബൈലുമായി ഇനി മരം കയറേണ്ട, വൈ ഫൈ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത്
kannur

മൊബൈലുമായി ഇനി മരം കയറേണ്ട, വൈ ഫൈ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ: ഓൺലൈൻ പഠനത്തിന് മക്കൾ മൊബൈൽ ഫോണുമായി മരം കയറുന്നതോർത്ത് ഇനി ഭയം വേണ്ട. മൊബൈലുമായി മരത്തിൽ നിന്നു വീണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ പന്നിയോട് കോളനിയിലെ പ്ളസ് വൺ വിദ്യാർത്ഥി അനന്തുബാബു വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും ആ മേഖലയിലടക്കം വൈ ഫൈ നെറ്റ് വർക്ക് ലഭ്യമാവും.നെറ്റ് വർക്ക് ദുർബലമായ 110 കേന്ദ്രങ്ങളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈ ഫൈ കണക്‌ഷൻ ഏർപ്പെടുത്തുന്നതോടെയാണിത്.മൊബൈൽ റേഞ്ചിനായി ഏറുമാടത്തിലും മരത്തിലും കയറുന്ന കണ്ണവം ചെന്നപ്പൊയിൽ ആദിവാസി കോളനികളിലെ കുട്ടികളുടെ ദുരിതം കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.കേരള വിഷനുമായി സഹകരിച്ച് ഒരു വർഷത്തേക്ക് ഈ മേഖലയിൽ സൗജന്യമായാണ് വൈഫൈ കണക്‌ഷൻ നൽകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു. 30 ലക്ഷം രൂപ ചെലവഴിക്കും. നെറ്റ്‌വർക്ക്‌ കണക്‌ഷനുള്ള കൂടുതൽ സ്വകാര്യ കമ്പനികളെക്കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലമാക്കും. കൂടുതൽ ടവറുകൾ സ്ഥാപിക്കുന്നതിന് സഹായം നൽകും.20 ഉൾനാടൻ പ്രദേശങ്ങളിൽ കണക്‌ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം പൂർത്തിയാക്കി. ചാനൽ പാർട്‌ണർമാരുടെയും പ്രാദേശിക കേബിൾ ടി.വി ഓപ്പറേറ്റർമാരുടെയും സഹായത്തോടെ ഫൈബർ കണക്‌ഷനുകളാണ്‌ ബി.എസ്‌.എൻ.എൽ നൽകുന്നത്‌.ആലക്കോട്‌ തൂവേങ്ങാട്‌ കോളനി, പയ്യാവൂർ വഞ്ചിയം കോളനി, മാടക്കൊല്ലി, ആടാംപാറത്തട്ട്‌, കോളാട്‌ പെരുവ കോളനി എന്നിവിടങ്ങളിലെ വീടുകളിൽ കണക്‌ഷൻ ഉടൻ കിട്ടും. കൂത്തുപറമ്പ്‌ നിർമലഗിരി കോളേജിലെ പൂർവവിദ്യാർത്ഥി സംഘടനയുടെ സഹായത്തോടെ പെരുവ കോളനിയിൽ 150 എഫ്‌.ടി.ടി.എച്ച്‌ കണക്‌ഷൻ നൽകിക്കഴിഞ്ഞു. കണ്ണപുരം, നടുവിൽ പഞ്ചായത്തുകളിലും ഫൈബർ കണക്‌ഷനായി.

Related posts

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി അറ്റു…….

Aswathi Kottiyoor

കെ-ടെ​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന

Aswathi Kottiyoor

ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ വ​രും​കാ​ല​ത്തി​നു​വേ​ണ്ടി ന​ല്ല സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​രാ​ക​ണം കെ​സി​വൈ​എം പ്ര​വ​ർ​ത്ത​കർ​ ; ​ആർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്.

Aswathi Kottiyoor
WordPress Image Lightbox