26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • കണ്ണൂർ ഡി​സി​സി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ർ രണ്ടിന്
kannur

കണ്ണൂർ ഡി​സി​സി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ർ രണ്ടിന്

ക​ണ്ണൂ​ർ: പു​തു​താ​യി നി​ർ​മി​ച്ച ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ് സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 10.30ന് ​രാ​ഹു​ൽ​ഗാ​ന്ധി ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കി​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ക. പു​തി​യ കെ​ട്ടി​ട​ത്തി​ൽ വ​ച്ച് ന​ട​ത്തു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി, എ​ഐ​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എ.​കെ. ആ​ന്‍റ​ണി, ഉ​മ്മ​ൻ​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​മു​ര​ളീ​ധ​ര​ൻ, വി.​എം. സു​ധീ​ര​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​എം. ഹ​സ​ൻ, എ.​കെ. രാ​ഘ​വ​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ഓ​ൺ​ലൈ​നാ​യി ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.
ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഗ്ര​ഹ​പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് പു​തി​യ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​ലൂ​ടെ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് സ​തീ​ശ​ൻ പാ​ച്ചേ​നി പ​റ​ഞ്ഞു.​ആ​റു​കോ​ടി രൂ​പ​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലു​തും ആ​ധു​നി​ക രീ​തി​യി​ലു​മു​ള്ള ഡി​സി​സി ഓ​ഫീ​സാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്ത​രി​ച്ച മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​ത്ത​റ​യും താ​ഴ​ത്തെ നി​ല​യി​ലു​ടെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ്ട്ര​ക്ച്ച​റും പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.
6500 സ്ക്വ​യ​ർ​ഫീ​റ്റി​ൽ മൂ​ന്നു​നി​ല​ക​ളി​ലാ​ണ് ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ൽ വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. താ​ഴ​ത്തെ നി​ല​യി​ൽ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ത്തോ​ടു​കൂ​ടി​യു​ള്ള കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും പ​ത്ര​സ​മ്മേ​ള​ന​ത്തി​ന് സൗ​ക​ര്യ​പ്ര​ദ​മാ​യ സ​ജ്ജീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ പോ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ​യും ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ സൗ​ക​ര്യ‌​പ്ര​ദ​മാ​യ റൂ​മു​ക​ളും ന​വ​മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ‌ഐ​ടി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​ക​രി​ക്കു​ന്ന പ്ര​ത്യേ​ക റൂ​മും കെ​ട്ടി​ട​ത്തി​ലു​ണ്ട്.
കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന് ക്യാ​ന്പ് ഓ​ഫീ​സും ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍റെ ഓ​ഫീ​സ് റൂ​മും താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കും. റി​സ​പ്ഷ​ൻ കൗ​ണ്ട​റും അ​ടു​ക്ക​ള​യും ഗ്രൗ​ണ്ട് ഫ്ളോ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​ന്നാം​നി​ല​യി​ൽ ആ​യി​രം പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന വി​ശാ​ല​മാ​യ ഓ​ഡി​റ്റോ​റി​യ​വും ആ​ധു​നി​ക ലൈ​ബ്ര​റി സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​ഥി​ക​ൾ​ക്ക് താ​മ​സി​ക്കാ​നു​ള്ള മു​റി​ക​ളും ഒ​ന്നാം​നി​ല​യി​ൽ സ​ജ്ജ​മാ​ക്കി. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നേ​രി​ട്ടു പ​ങ്കെ​ടു​ക്കാ​നു​ള്ള സ​മ​യം ല​ഭി​ക്കാ​ൻ താ​മ​സി​ച്ച​താ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന് കാ​ല​താ​മ​സം നേ​രി​ട്ട​തെ​ന്ന് പാ​ച്ചേ​നി പ​റ​ഞ്ഞു.
ഓ​ഫീ​സ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ബാ​ധ്യ​ത​ക​ളും തീ​ർ​ത്തി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള സാ​ന്പ​ത്തി​ക ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ന​സ​മാ​ഹ​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. ഡി​സി​സി നേ​താ​ക്ക​ളാ​യ കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, പി. ​മാ​ധ​വ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

വാ​ണി​യ​പ്പാ​റ മേ​ഖ​ല​യി​ല്‍ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം

Aswathi Kottiyoor

ച​ര​ക്കു​ക​പ്പ​ൽ സേ​വ​നം; സ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ചേം​ബ​ർ

Aswathi Kottiyoor

കണ്ണൂര്‍ ജില്ലാ പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നല്കി

Aswathi Kottiyoor
WordPress Image Lightbox