35.7 C
Iritty, IN
February 29, 2024
  • Home
  • Kerala
  • ഭാ​ര​ത് സീ​രീ​സ് വ​രു​ന്നു ; വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നി​ൽ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി കേ​ന്ദ്രം
Kerala

ഭാ​ര​ത് സീ​രീ​സ് വ​രു​ന്നു ; വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നി​ൽ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി കേ​ന്ദ്രം

വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നി​ൽ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി കേ​ന്ദ്രം.പു​തി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ബി​എ​ച്ച് സീ​രീ​സ് എ​ന്ന പു​തി​യ ഏ​കീ​കൃ​ത ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​വി​ധാ​ന​മാ​ണ് കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച​ത്.ഇ​തോ​ടെ സം​സ്ഥാ​ന​ന്ത​ര വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും.
നി​ല​വി​ൽ ര​ജി​സ്റ്റർ ചെ​യ്ത സം​സ്ഥാ​ന​ത്ത് നി​ന്നും വാ​ഹ​നം മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് കൊ​ണ്ടു പോ​യി ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ റീ ​ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യേ​ണ്ടി​വ​രു​മാ​യി​രു​ന്നു. എ​ന്നാ​ൽ ബി​എ​ച്ച് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള ഒ​രു വാ​ഹ​നം ഒ​രു സം​സ്ഥാ​ന​ത്ത് നി​ന്ന് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​മ്പോ​ള്‍ റീ ​ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തേ​ണ്ട​തി​ല്ല എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.
കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍, സൈ​നി​ക-​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നാ​ലോ അ​തി​ല്‍ കൂ​ടു​ത​ലോ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഓ​ഫീ​സു​ക​ളു​ള്ള സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ബി​എ​ച്ച് ര​ജി​സ്‌​ട്രേ​ഷ​നാ​യി അ​പേ​ക്ഷി​ക്കാ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.

നി​ല​വി​ൽ ഒ​രു സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹനം 12 മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ മ​റ്റു സം​സ്ഥാ​ന​ത്ത് സൂ​ക്ഷി​ക്കാ​നോ ഉ​പ​യോ​ഗി​ക്കാ​നോ ആ​വി​ല്ല. അ​തി​നു​ള്ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന സം​സ്ഥാ​ന​ത്ത് റീ ​ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ല​വി​ലെ നി​യ​മം.

ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്ത സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള എ​ന്‍​ഒ​സി, അ​വി​ടെ അ​ട​ച്ച റോ​ഡ് ടാ​ക്‌​സ് റീ​ഫ​ണ്ട് ചെ​യ്ത് റീ ​ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്യു​ന്ന സം​സ്ഥാ​ന​ത്ത് അ​ട​യ്ക്ക​ണം. ഇ​ത് വാ​ഹ​ന ഉ​ട​മ​യ്ക്ക് വ​ലി​യ പ്ര​യാ​സ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ചി​രു​ന്നു. ഈ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കാ​ണ് മാ​റ്റം വ​രു​ന്ന​ത്.

ബി​എ​ച്ച് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ ത​ന്നെ ല​ഭ്യ​മാ​കും.

Related posts

കൂ​ട്ടി​ക്ക​ൽ ഉ​രു​ൾ​പൊ​ട്ട​ൽ: പു​ന​ര​ധി​വാ​സ​ത്തി​നു പാ​ക്കേ​ജ് പ​രി​ഗ​ണ​ന​യിലെ​ന്നു മ​ന്ത്രി

Aswathi Kottiyoor

കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

Aswathi Kottiyoor

ആന മതിലിന് പകരം സോളാർഫെൻസിംഗ് – കോടതിവിധി ഗവർമ്മെന്റ് ചോദിച്ചു വാങ്ങിയതെന്ന് സണ്ണി ജോസഫ് എം എൽ എ

Aswathi Kottiyoor
WordPress Image Lightbox