സംസ്ഥാനത്ത് വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി തിങ്കളാഴ്ച 4,29,618 പേര്‍ക്ക് വാക്സിന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പരമാവധി പേര്‍ക്ക് വാക്സിന് നല്കി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സിറിഞ്ച് ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നും 15 ലക്ഷം സിറിഞ്ചും മുംബൈയില്‍ നിന്നും അഞ്ചു ലക്ഷം സിറിഞ്ചും ലഭ്യമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.