27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കൊട്ടിയൂരിൽ പൈതൃക മ്യൂസിയം: തയ്യാറെടുപ്പ് തുടങ്ങി*
Kerala

കൊട്ടിയൂരിൽ പൈതൃക മ്യൂസിയം: തയ്യാറെടുപ്പ് തുടങ്ങി*


കൊട്ടിയൂർ. പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ചരിത്ര മ്യൂസിയം ഉടൻ പ്രവർത്തനമാരംഭിക്കും.ഇതിന്റെ പ്രാരംഭം എന്ന നിലയിൽ ടൂറിസംവകുപ്പ് ഉദ്യോഗസ്ഥർ
കൊട്ടിയൂരിൽ എത്തി ബന്ധപ്പെട്ട ചരിത്രരേഖ കൾ ,താളിയോലകൾ ,പഴയകാലത്തെ കൊട്ടിയൂരിലെ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ രേഖകൾ ചിത്രങ്ങൾ ബുക്കുകൾ തുടങ്ങിയവ ശേഖരിക്കുന്നതിനും മ്യൂസിയത്തിന്റെ നടത്തിപ്പു കാര്യങ്ങൾ ആലോചിക്കുന്നതിനു വേണ്ടി ജനപ്രതിനിധികൾ,ചരിത്രകാരന്മാർ,വിവിധ മേഖലയിൽ നിന്നുള്ളവർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു

കമ്മിറ്റി രണ്ടാഴ്ചക്കകം യോഗം ചേർന്നു തുടർ കാര്യങ്ങൾ ആലോചിക്കും.കൂടാതെ ഇതുമായി ബന്ധപ്പെട്ട് വിവിധ മേഖലയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ഹെറിറ്റേജ് വർക്ക് ഷോപ്പ് സംഘടിപ്പിച്ച് തുടർനടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
ചരിത്ര മ്യൂസിയത്തിനോടൊപ്പം ഉള്ള മാർക്കറ്റിംഗ് ഏരിയയുടെ നിർമ്മാണവും പൂർത്തിയായി. ഇവിടെ വിവിധ ദിവസങ്ങളിൽ കൊട്ടിയൂർ അടക്കമുള്ള മലയോരമേഖലയിൽ ഉള്ള കർഷകർ ,കരകൗശല രംഗത്തുള്ളവർ ,മൺപാത്ര നിർമ്മാണം ,മുള ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾ തുടങ്ങിയവ ആയി ബന്ധപ്പെട്ടവർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശനവും വിൽപ്പനയും നടത്താനുള്ള അവസരമുണ്ടാവും.ഡാൻസ് ,സംഗീതം തുടങ്ങിയവയ്ക്കുളള പരിശീലന കേന്ദ്രം തുടങ്ങാനും ലക്ഷ്യമുണ്ട്.
തുടർന്നുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ ഉയർന്നുവരുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് സർക്കാറിലേക്ക് സമർപ്പിച്ചതിനു ശേഷം ആയിരിക്കും പദ്ധതി ആരംഭിക്കുക .ഇതോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ കൗണ്ടറുകൾ കൂടി സജ്ജമാകും .
ഇതോടൊപ്പം പൊതു പരിപാടികൾ നടത്താനായി സ്റ്റേജ് അടക്കമുള്ളവ നവീകരിക്കുകയും ഗ്രീൻ റൂം അടക്കമുള്ളവ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.ഇവിടെ വിവിധ പരിപാടികൾ നടത്താനാവും.
പടവുകൾ നടന്നുകയറാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂസിയ ത്തിന്റെ മുകളിലത്തെ നിലയിൽ എത്താൻ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

Related posts

ഹവാല ഇടപാട്: ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്ത്‌ ഇഡി കണ്ടുകെട്ടി

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്പത്രിയുടെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിച്ചു; ചുറ്റുമതിൽ നിർമാണം ഉടനാരംഭിക്കും

Aswathi Kottiyoor

ആഹ്ലാദം കുറയില്ല , കേമമാകും ഓണം ; സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനം ഉറപ്പുവരുത്തും

Aswathi Kottiyoor
WordPress Image Lightbox