• Home
  • kannur
  • മുഖം മിനുക്കും ജയിലുകൾ ;പരിഷ്‌കാരത്തിന്റെ ആദ്യ ഘട്ടം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്
kannur

മുഖം മിനുക്കും ജയിലുകൾ ;പരിഷ്‌കാരത്തിന്റെ ആദ്യ ഘട്ടം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്

കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളുടെ ആധുനികവത്കരണം സംബന്ധിച്ച് മിഷൻ 2030 എന്ന പേരിൽ തയാറാക്കിയ പദ്ധതിയുടെ റിപ്പോർട്ട് ഉടൻ ആഭ്യന്തരവകുപ്പിന് സമർപ്പിക്കും. പരിഷ്‌കാരത്തിന്റെ ആദ്യ ഘട്ടം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു തുടങ്ങും. ടുത്ത ഘട്ടം മറ്റു രണ്ട് സെൻട്രൽ ജയിലുകളിലും ജില്ലാ ജയിലിലും നടപ്പാക്കാനാണ് ജയിൽ വകുപ്പ് ആലോചിക്കുന്നത്.ജയിലുകളിൽ തൂങ്ങിമരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് നേരത്തെ തന്നെ പുതിയ പരിഷ്‌കാരങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം നീണ്ടുപോകുകയായിരുന്നു. മുണ്ട് ഉപയോഗിച്ചാണ് ആത്മഹത്യകൾ കൂടുതലായി നടക്കുന്നത്. ഇത് ഒഴിവാക്കാനാണ് ജയിൽ വസ്ത്രം ടീ ഷർട്ടും ബർമൂഡയും ആക്കാമെന്ന് നേരത്തെ തീരുമാനിച്ചത്.വേഷം മാറുന്ന അന്തേവാസികൾക്കു മാന്യമായ ജീവിത സാഹചര്യമൊരുക്കണമെന്നതും ജയിൽസുരക്ഷ സംബന്ധിച്ചുമുള്ള പദ്ധതികളാണ് ജയിൽവകുപ്പ് ശിപാർശ ചെയ്യുന്നത്. അന്തേവാസികളായ സ്ത്രീകൾക്കു ചുരിദാറും കുർത്തയും നൽകണം. പുരുഷൻമാർക്കു ജോലിയെടുക്കുമ്പോൾ പാന്റ്സും ഷർട്ടും നൽകാനും ശിപാർശയുണ്ട്. പുരുഷ തടവുകാർക്കു മുണ്ടും ഷർട്ടും സ്ത്രീ തടവുകാർക്ക് മുണ്ടും ചട്ടയുമാണ് ഇപ്പോഴും വേഷം.1950 മുതലിങ്ങോട്ടുള്ള രീതിയാണിത്. നിലവിലെ സാഹചര്യത്തിൽ തടവുകാർക്കു വസ്ത്രത്തിൽ കാലികമായ പരിഷ്‌കരണം ആവശ്യമാണ്.
കൈത്തറിമേഖലയ്ക്കും ആശ്വാസമാകുംതടവുകാരുടെ വേഷം പരിഷ്‌കരിക്കുന്നത് കൈത്തറി മേഖലയ്ക്കും ആശ്വാസമാക്കാനും ആലോചനയുണ്ട്. തടവുകാരുടെ വേഷത്തിനുള്ള തുണി ഉത്പ്പാദിപ്പിക്കാൻ കൈത്തറി മേഖലയെ ഏൽപ്പിക്കുന്നത് ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമാകുമെന്ന വിലയിരുത്തലാണ് ജയിൽ വകുപ്പിനുള്ളത്.
നിർദ്ദേശങ്ങളിൽ ഇവയുംഎല്ലാ തടവുകാർക്കും കട്ടിൽ സൗകര്യംബെഡ്ഷീറ്റ്, തലയിണ, കൊതുകുവല, പുതപ്പ് എന്നിവ നൽകണംടൂത്ത്പേസ്റ്റ്, ബ്രഷ്, ഷേവിംഗ് കിറ്റ് എന്നിവയും നൽകണം.സുരക്ഷയ്ക്കായി ജയിൽ ആസ്ഥാനത്ത് കൺട്രോൾ റൂംസി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിക്കാനും സൂക്ഷിക്കാനും സംവിധാനം.മനുഷ്യാവകാശ ലംഘനം കണ്ടെത്താൻ മോണിറ്ററിംഗ് സംവിധാനം

Related posts

അതിയായ വേദനയും ദുഃഖവും’: 11കാരനെ തെരുവുനായ കടിച്ചുകൊന്നതിൽ മന്ത്രി എം.ബി.രാജേഷ്

Aswathi Kottiyoor

മകളെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസ്: പ്രതിയെ പൊലീസ് കസ്​റ്റഡിയിൽ വിട്ടു

Aswathi Kottiyoor

മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ സ​ർ​വ​ക​ലാ​ശാ​ല പ​ദ​വി​യി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും

Aswathi Kottiyoor
WordPress Image Lightbox