26.1 C
Iritty, IN
May 6, 2024
  • Home
  • Iritty
  • ബാ​രാ​പോ​ൾ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ​ര​മാ​വ​ധി ഉ​ത്പാ​ദ​ന​ത്തി​ലേ​ക്ക്
Iritty

ബാ​രാ​പോ​ൾ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ​ര​മാ​വ​ധി ഉ​ത്പാ​ദ​ന​ത്തി​ലേ​ക്ക്

ഇ​രി​ട്ടി : ബാ​രാ​പോ​ൾ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ൽ മൂ​ന്ന് ജ​ന​റേ​റ്റ​റി​ലും വൈ​ദ്യു​തി ഉ​ത്പാ​ദ​നം പൂ​ർ​ണ തോ​തി​ൽ ആ​രം​ഭി​ച്ചു. ഇ​തു​വ​രെ 17 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ത്തി​യ പ​ദ്ധ​തി​യു​ടെ സ്ഥാ​പി​ത ശേ​ഷി​യാ​യ 36 ദ​ശ​ല​ക്ഷം വൈ​ദ്യു​തി ഉ​ത് പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ജി​ല്ല​യി​ലെ ആ​ദ്യ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​ണി​ത്. ജൂ​ൺ മു​ത​ൽ ഇ​തു​വ​രെ 17 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത് പാ​ദ​നം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ആ​വ​ശ്യ​മാ​യ ജ​ല​ല​ഭ്യ​ത ഉ​ള്ള​തി​നാ​ൽ പ്ര​തി​ദി​നം മൂ​ന്ന​ര ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ന്നു​വ​രു​ന്നു​ണ്ട്. ഇ​വി​ടെ നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി കു​ന്നോ​ത്ത് സ​ബ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

2017 ൽ ​ഉ​ത്പാ​ദ​ന ശേ​ഷി​യി​ൽ ക​വി​ഞ്ഞ് 42 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ച് റി​ക്കാ​ർ​ഡ് നേ​ടി​യി​രു​ന്നു. കാ​ല​വ​ർ​ഷം അ​നു​കൂ​ല​മാ​യാ​ൽ ഇ​തേ രീ​തി​യി​ൽ ഉ​ത്പാ ദ​നം ന​ട​ത്താ​ൻ സാ​ധി​ക്കും.

2016 ൽ ​ആ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. കാ​ല​വ​ർ​ഷ​ത്തി​ൽ ജ​ല​വൈ​ദ്യു​തി​യും വേ​ന​ൽ​ക്കാ​ല​ത്ത് സോ​ളാ​ർ വൈ​ദ്യു​തി​യും ഇ​വി​ടെ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്. നി​ർ​ദി​ഷ്ട പ​ദ്ധ​തി​യി​ലൂ​ടെ ഇ​രി​ട്ടി മേ​ഖ​ല​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഇ​വി​ടെ നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കാ​നും ക​ഴി​യു​ന്നു​ണ്ട്.

Related posts

കോളിക്കടവ് കള്ള് ഷാപ്പിൽ നടന്ന അക്രമം; മൂന്ന് പേർ റിമാണ്ടിൽ

Aswathi Kottiyoor

നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം – സംസ്ഥാനത്ത് 2000 ഏക്കറിൽ പച്ചത്തുരുത്ത് ഒരുക്കും – മുഖ്യമന്ത്രി

Aswathi Kottiyoor

ആറളം ഫാം – ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സ നടത്തുവാൻ എക്സൈസ്

Aswathi Kottiyoor
WordPress Image Lightbox