കണ്ണൂര്‍: ഓണ ആഘോഷങ്ങള്‍ അതിരുകടക്കാതെ സുരക്ഷിതരായിരിക്കാന്‍ കോവിഡ് മുന്‍കരുതല്‍ അറിയിപ്പുമായി കണ്ണൂര്‍ സിറ്റി പോലീസ്. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്‍റെയും ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കന്‍ കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS നിര്‍ദ്ദേശം നല്കി. ഇതിന്‍റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ 45 മൊബൈല്‍ പട്രോള്‍, 19 ബൈക്ക് പട്രോള്‍, 46 ഫൂട്ട് പട്രോള്‍ ടീം, 61 പിക്കറ്റ് പോസ്റ്റുകള്‍ എന്നിവ ഒരുക്കും. പൊതുജനങ്ങള്‍ കൂട്ടമായി എത്തിച്ചേരാന്‍ സാധ്യതയുള്ള വിനോദ കേന്ദ്രങ്ങളില്‍ പോലീസിന്‍റെ പ്രത്യക ശ്രദ്ധ ഒരുക്കും. സിറ്റി പോലീസ് പരിധിയില്‍ പോലീസിന്‍റെ ഡ്യൂട്ടി സഹായത്തിനായി 52 സ്റ്റുഡന്‍റ് പോലീസ് കേഡറ്റു പയനീര്‍ ഗ്രൂപ്പ് അംഗങ്ങളുടെ സേവനം ഈ ഓണക്കാലത്തു ലഭ്യമാക്കും. ഓണക്കാലത്തു പോലീസിന്‍റെ കൂടെ ഡ്യൂട്ടി ചെയ്യാന്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റു പയനീര്‍ ഗ്രൂപ്പ് അംഗങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായുള്ള പൊതു അവധി കാരണം അടച്ചിടുന്ന സര്‍ക്കാര്‍ ഓഫീസ്സുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ നിരീക്ഷണത്തിനായി എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളിലും 6 മൊബൈല്‍ പട്രോളിങ്ങും, 20 ബൈക്ക് പട്രോളിങ്ങും ഏര്‍പ്പെടുത്തും. ജില്ലയിലെ പോലീസ് സേനയെ മോബിലൈസ് ചെയ്തു 620 പോലീസ് സേനാംഗങ്ങളെ ഓണക്കാലത്തെ വിവിധ ഡ്യൂട്ടികള്‍ക്കായി നിയോഗിക്കും. ഓണത്തിന് മുന്നോടിയായുള്ള പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസ് പ്രധാന്യം നല്കും. ഇതിനായി ഫൂട്ട് പട്രോളിങ് ശക്തമായി നടപ്പാക്കും. കോവിഡ് രോഗ നിര്‍ണയ നിരക്ക് കൂടിയ പ്രദേശങ്ങള്‍, കന്‍റൈന്‍മെന്‍റ് സോണ്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.
ആഘോഷങ്ങള്‍ പരമാവധി വീടുകളിലേക്ക് ഒതുക്കുക.
പൊതുസ്ഥലങ്ങളില്‍ കൃത്യമായി മാസ്ക്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, കൈകള്‍ സാനിടൈസ് ചെയ്യുക.
വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുക.
വ്യാപാര സ്ഥാപനങ്ങളില്‍ സന്നിടൈസര്‍ നിര്‍ബന്ധമായും കരുതുക.
മാസ്ക്ക് കൃത്യമായി ധരിക്കാത്തവരെ വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുത്.
ആള്‍ക്കൂട്ടം ഒഴിവാക്കുക. കൊച്ചു കുട്ടികള്‍, പ്രായമായവര്‍ എന്നിവരെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കുക.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാര സ്ഥാപങ്ങള്‍, വ്യക്തികള്‍ ഇവ പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടാല്‍ KEDO Act പ്രകാരം കേസ്സ് റജിസ്റ്റര്‍ ചെയ്യുകയും, ഫൈന്‍ ഈടാക്കി വ്യാപാരസ്ഥാപനങ്ങളുടെ ലൈസെന്‍സ് റദ്ദു ചെയ്യുന്ന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
previous post