• Home
  • Iritty
  • പൂ​ക്ക​ളു​ടെ മ​റ​വി​ൽ ക​ട​ത്തി​യ ല​ഹ​രിവ​സ്തു​ക്ക​ൾ പി​ടി​കൂ​ടി
Iritty

പൂ​ക്ക​ളു​ടെ മ​റ​വി​ൽ ക​ട​ത്തി​യ ല​ഹ​രിവ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

ഇ​രി​ട്ടി: ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ഓ​ണ​പ്പൂ​ക്ക​ളു​ടെ മ​റ​വി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​രി​ട്ടി പോ​ലീ​സ് പി​ടി​കൂ​ടി. 14,000 പാ​യ്ക്ക​റ്റ് ഹാ​ൻ​സ്, കൂ​ൾ ലി​പ്പ് എ​ന്നീ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​രി​ട്ടി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ദി​നേ​ശ​ൻ കൊ​തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​ പി​ടി​കൂ​ടി​യ​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് പൂ​ക്ക​ൾ കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്ന വ്യാ​ജേ​ന പൂ​ക്ക​ൾ​ക്കി​ട​യി​ൽ ഇ​വ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്നു.
കൂ​ട്ടു​പു​ഴ​യി​ലെ ആ​ർ​ടി​ഒ ചെ​ക്ക് പോ​സ്റ്റ്, കി​ളി​യ​ന്ത​റ​യി​ലെ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ് എന്നിവിടങ്ങളിലെ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് ​വാ​ഹ​നം ഇ​രി​ട്ടി​യി​ലെ​ത്തി​യ​ത്.
വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​ണ്ണ​വം സ്വ​ദേ​ശി കെ ​അ​ബ്ദു​ൾ നാ​സ​ർ (45), മാ​ന​ന്തേ​രി സ്വ​ദേ​ശി​ക​ളാ​യ പി​.കെ.സ​ജീ​ർ(34), എം. ​അ​ഷ്റ​ഫ്(32) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ന്നു വ​രു​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്.
നേ​ര​ത്തെ പ​ച്ച​ക്ക​റി​യു​ടെ മ​റ​വി​ൽ മ​ദ്യ​വും ല​ഹ​രി വ​സ്തു​ക്ക​ളും ക​ട​ത്തി​യ​തും ഇ​രി​ട്ടി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Related posts

നവീകരിച്ച നേരംപോക്ക് – താലൂക്ക് ആശുപത്രി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു……….

Aswathi Kottiyoor

കർണ്ണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം ഉളിക്കൽ പഞ്ചായത്തിലെ വിവിധ മേഖലകളിൽ വെള്ളം കയറി മൂന്ന് പാലങ്ങൾ വെള്ളത്തിനടിയിലായി

Aswathi Kottiyoor

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോൽസവത്തിന്‌ തിരിതെളിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox