22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • 1098 ഔ​​​ട്ട് ഓ​​​ഫ് സ​​​ര്‍​വീ​​​സ്!; ചൈ​ല്‍​ഡ് ലൈ​നി​ന്‍റെ ഹെ​ല്‍​പ്‌ ന​​​മ്പ​​​ര്‍ നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​പ്പ്
Kerala

1098 ഔ​​​ട്ട് ഓ​​​ഫ് സ​​​ര്‍​വീ​​​സ്!; ചൈ​ല്‍​ഡ് ലൈ​നി​ന്‍റെ ഹെ​ല്‍​പ്‌ ന​​​മ്പ​​​ര്‍ നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​പ്പ്

സം​​​സ്ഥാ​​​ന​​​ത്ത് കു​​​ട്ടി​​​ക​​​ള്‍​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലും ചൈ​​​ല്‍​ഡ് ലൈ​​​ന്‍ ഹെ​​​ല്‍​പ്‌​​​ലൈ​​​ന്‍ ന​​​മ്പ​​​ര്‍ നി​​​ശ്ച​​​ലം. പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​ക​​​ള്‍​ക്ക് സം​​​ര​​​ക്ഷ​​​ണ​​​വും പ​​​രി​​​ച​​​ര​​​ണ​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ര്‍​ത്തി​​​ക്കും വി​​​ധം‍ ആ​​​രം​​​ഭി​​​ച്ച ഹെ​​​ല്‍​പ്‌​​​ലൈ​​​ന്‍ ന​​​മ്പ​​​റാ​​​ണ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യ​​​ത്.

മൊ​​​ബൈ​​​ലി​​​ല്‍ 1098ലേ​​​ക്ക് വി​​​ളി​​​ച്ചാ​​​ല്‍ നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്ന അ​​​റി​​​യി​​​പ്പാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്. ലാ​​​ന്‍​ഡ് ലൈ​​​നി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ല്‍ കോ​​​വി​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള അ​​​റി​​​യി​​​പ്പും ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ല്‍ ഫോ​​​ണ്‍ എ​​​ടു​​​ക്കാ​​​ന്‍ ആ​​​രു​​​മി​​​ല്ലാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്. പൊ​​​തു​​​ ഇ​​​ട​​​ങ്ങ​​​ളി​​​ലും മ​​​റ്റും വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ച ഹെ​​​ല്‍​പ്‌ ലൈ​​​ന്‍ ന​​​മ്പ​​​റാ​​​ണി​​​ത്.

കു​​​ട്ടി​​​ക​​​ളി​​​ല്‍നി​​​ന്നോ മ​​​റ്റു ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രി​​​ല്‍നി​​​ന്നോ ഫോ​​​ണി​​​ല്‍ പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ല്‍ ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ സ്ഥ​​​ല​​​ത്തെ​​​ത്തി കു​​​ട്ടി​​​യെ ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യും അ​​​ടു​​​ത്തു​​​ള്ള പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കു​​​ക​​​യു​​​മാ​​​ണ് ചൈ​​​ല്‍​ഡ് ലൈ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ചു​​​മ​​​ത​​​ല. എ​​​ന്നാ​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ത​​​ല്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യി ഈ​​​ ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ടു​​​വെ​​​ങ്കി​​​ലും പ്ര​​​വ​​​ര്‍​ത്ത​​​നര​​​ഹി​​​ത​​​മാ​​​ണ്. കോ​​​വി​​​ഡി​​​ന്‍റെ മ​​​റ​​​വി​​​ല്‍ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു കു​​​ട്ടി​​​ക​​​ളെ വ്യാ​​​പ​​​ക​​​മാ​​​യി എ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് വി​​​വി​​​ധ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​കി​​​യി​​​രു​​​ന്നു.

ജി​​​ല്ല​​​യി​​​ല്‍ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ അ​​​ഞ്ചു കു​​​ട്ടി​​​ക​​​ളെ റെ​​​യി​​​ല്‍​വേ പോ​​ലീ​​സ് ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ത​​​മി​​​ഴ്‌​​​നാ​​​ട്, ജാ​​​ര്‍​ഖ​​​ണ്ഡ്, ബി​​​ഹാ​​​ര്‍, ഒ​​​ഡീ​​​ഷ, ആ​​സാം തു​​​ട​​​ങ്ങി​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു കു​​​ട്ടി​​​ക​​​ളെ ധാ​​​രാ​​​ള​​​മാ​​​യി ഇ​​​വി​​​ടേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ട്രെ​​​യി​​​ന്‍​ മാ​​​ര്‍​ഗ​​​മ​​​ല്ലാ​​​തെ​​​യും കു​​​ട്ടി​​​ക​​​ളെ കൊ​​​ണ്ടു​​​വ​​​രു​​​ന്നു​​​ണ്ട്. പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​വാ​​​ത്ത കു​​​ട്ടി​​​ക​​​ളും ഈ ​​​ന​​​മ്പ​​​റി​​​നെ ആ​​​ശ്ര​​​യി​​​ക്കാ​​​റു​​​ണ്ട്.

Related posts

ശ​ബ​രി​മ​ല: സ്പെഷ​ൽ ട്രെ​യി​നു​ക​ൾ അനുവദിച്ച് റെയിൽവെ

Aswathi Kottiyoor

തലശ്ശേരിയിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ കയ്യേറ്റത്തിൽ പരിക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു

Aswathi Kottiyoor

ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്ക്‌ കോളേജുകളും സജ്ജമാകണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox