അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിന് മടപ്പുരച്ചാൽ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി; അഞ്ചു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു.
മണത്തണ മടപ്പുരച്ചാൽ സ്വദേശി ചാലിൽ വീട്ടിൽ ബിനീഷ് സി ജി( 38/) ആണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത്.
ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിനോടനുബന്ധിച്ചുള്ള സ്ടൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി തിങ്കളാഴ്ച പകൽ പേരാവൂർ എക്സൈസ് സംഘം കേളകം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി എം ജയിംസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എ ഉണ്ണിക്കൃഷ്ണൻ, കെ എ മജീദ്, എൻ സി വിഷ്ണു, പി ജി അഖിൽ എന്നിവർ പങ്കെടുത്തു.