• Home
  • Iritty
  • മുൻ പായം പഞ്ചായത്ത് പ്രസിഡന്റ് ടി എം ജോസ് അന്തരിച്ചു
Iritty

മുൻ പായം പഞ്ചായത്ത് പ്രസിഡന്റ് ടി എം ജോസ് അന്തരിച്ചു

ഇരിട്ടി : സിപി എം മുൻ ഏരിയാ കമ്മിറ്റി അംഗവും മുൻ പായം പഞ്ചായത്ത്ത് പ്രസിഡന്റുമായിരുന്ന ടി .എം. ജോസ് (65) അന്തരിച്ചു.
മലയോര മേഖലയിൽ കമ്യൂണിസ്റ്റ്, സി ഐ ടിയു പ്രസ്ഥാനങ്ങളുടെ സംഘാടനകനായിരുന്നു. ദീർഘകാലം സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്തു. മോട്ടോർ തൊഴിലാളി രംഗത്തെ സംഘടനാ മുന്നേറ്റങ്ങൾ ഉറപ്പാക്കാൻ പ്രവർത്തിച്ച് മോട്ടോർ തൊഴിലാളി യൂനിയൻ (സിഐടിയു) ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപി എം പായം, അയ്യങ്കുന്ന് ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സിപി എം മലപൊട്ട് ബ്രാഞ്ചംഗമാണ്. ഭാര്യ: പരേതയായ ഡോളി ജോസ്. മക്കൾ: ജനിറ്റ് (ഗൾഫ്), അനിറ്റ് (ഗുജറാത്ത്), അമൃത ജോസ്. മരുമക്കൾ: വിവേക്, ദീപു (മിലിട്ടറി, ഗുജറാത്ത്), പ്രശോഭ്. സംസ്കാരം പിന്നീട്.

Related posts

പ്രഗതി സർഗ്ഗോത്സവം കായിക മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

ആറളം ഫാമിൽ ആനമതിൽ തന്നെ വേണം; എകെഎസ്‌ കലക്‌ട്രേറ്റ്‌ മാർച്ച്‌ 20ന്‌

Aswathi Kottiyoor

പാതയോരം ശുചീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox