24.3 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • ഇനി ഞാന്‍ ഒഴുകട്ടെ ; നീര്‍ച്ചാലുകള്‍ ശുചീകരണ പരിപാടിക്ക് തുടക്കമിട്ടു
Kelakam

ഇനി ഞാന്‍ ഒഴുകട്ടെ ; നീര്‍ച്ചാലുകള്‍ ശുചീകരണ പരിപാടിക്ക് തുടക്കമിട്ടു

കേളകം: ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ വീണ്ടെടുക്കാം ജല ശൃംഖലകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നീര്‍ച്ചാലുകള്‍ ശുചീകരിക്കുന്ന ഇനി ഞാന്‍ ഒഴുകട്ടെ പരിപാടിക്ക് തുടക്കമിട്ടു.തോടുകളും നീര്‍ച്ചാലുകളും മലിനമാകുന്നതാണ് പുഴ മലിനമാകുന്നതിന് പ്രധാന കാരണം. അതിനാല്‍ പുഴകള്‍ മാലിന്യമുക്തമാക്കുന്നതിന് കൈവഴികള്‍ ശുചിയാക്കണം. ഈ ലക്ഷ്യത്തോടെ വീണ്ടെടുക്കാന്‍ ജല ശൃംഖലകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഹരിത കേരള മിഷന്റെ നേതൃത്തില്‍ പദ്ധതി നടപ്പാക്കുന്നത്. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. അടയ്ക്കാത്തോട് ചാപ്പതോടില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് നീര്‍ച്ചാല്‍ ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ ഷാന്റി സജി, ബിനു മാനുവല്‍, ജെ പി എച്ച് എന്‍ മെര്‍ലിന്‍, ജെഎച്ച് ഐമാരായ ഡിഗ്‌ന, ബിനോജ് തുടങ്ങിയവര്‍ സംസാരിച്ചു.5,6,8, വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

അടക്കാത്തോട് മൃഗാശുപത്രി റോഡ് ഉദ്ഘാടനം ചെയ്തു.

𝓐𝓷𝓾 𝓴 𝓳

*🛑 കേളകം പഞ്ചായത്ത്‌ അറിയിപ്പ്*

𝓐𝓷𝓾 𝓴 𝓳

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്പിസിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox