31.2 C
Iritty, IN
May 18, 2024
  • Home
  • Kerala
  • പ്രൊഫ. എം എസ് സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും കേരള ശാസ്ത്ര പുരസ്കാരം.
Kerala

പ്രൊഫ. എം എസ് സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും കേരള ശാസ്ത്ര പുരസ്കാരം.

ഈ വർഷത്തെ കേരള ശാസ്ത്ര പുരസ്കാരം എം എസ് സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും സമ്മാനിക്കും. . കൃഷിശാസ്ത്ര ഗവേഷണ മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ചാണ് പ്രൊഫ. എം എസ് സ്വാമിനാഥനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടങ്ങളാണ്‌ പ്രൊഫ. താണു പത്മനാഭനെ പുരസ്‌കാരത്തിന്‌ അർഹനാക്കിയത്‌. .

രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ്‌ സമ്മാനിക്കുക. ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായാണ് നൽകുന്നത്.

1925 ൽ ജനിച്ച പ്രൊഫ. എം.എസ്. സ്വാമിനാഥൻ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ്. തിരുവനന്തപുരം യുണിവേഴ്സ്റ്റി കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. കോയമ്പത്തൂർ കാർഷിക കോളേജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ തുടർ പഠനം നടത്തി. 1952 ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച്.ഡി. കരസ്ഥമാക്കി. ഇന്ത്യൻ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അത്യുത്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. കാർഷികമേഖലയിൽ നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങളാണ്‌ അദ്ദേഹത്തെ ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവെന്ന് വിശേഷത്തിന്‌ അർഹനാക്കിയത്‌.

പ്രൊഫ. താണു പത്മനാഭൻ 1957 ൽ തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേഴിസിറ്റി കോളേജിൽ നിന്നും സ്വർണ്ണമെഡലോടെ ബിഎസ്‌സി, എംഎസ്‌സി ബിരുദങ്ങൾ നേടി. മുംബൈയിലെ ഡിഐഎഫ്ആറിൽ നിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ് പ്രധാന വിഷയങ്ങൾ. പൂനയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സിലെ അക്കാദമി വിഭാ​ഗം ഡീനായി വിരമിച്ച അദ്ദേഹം ഇപ്പോൾ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി തുടർന്നും സേവനം അനുഷ്ഠിക്കുന്നു.

Related posts

തൊ​ഴി​ൽ മേ​ഖ​ല​യി​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത പ​രി​ഹാ​ര​മു​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ; ബോ​ണ​സ് ഓ​ണ​ത്തി​ന് മു​ൻ​പ് ല​ഭ്യ​മാ​ക്കും

Aswathi Kottiyoor

ആലുവ മുന്‍ എംഎല്‍എ കെ.മുഹമ്മദലി അന്തരിച്ചു

Aswathi Kottiyoor

ടൂറിസം, ആരോഗ്യം, സാംസ്‌കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണം

Aswathi Kottiyoor
WordPress Image Lightbox