27.1 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കേളകം പഞ്ചായത്ത് മികച്ച കര്‍ഷകരെ ആദരിച്ചു
Kelakam

കേളകം പഞ്ചായത്ത് മികച്ച കര്‍ഷകരെ ആദരിച്ചു

കേളകം: ചിങ്ങം 1 -കര്‍ഷക ദിനത്തോടനുബന്ധിച്ച് കേളകം പഞ്ചായത്ത് ആറാം വാര്‍ഡിലെ നാരങ്ങാത്തട്ട് കര്‍ഷക സഭ  നാല് മികച്ച കര്‍ഷകരെ ആദരിച്ചു. കരിയം കാപ്പ് സ്വദേശി ജസ്റ്റിന്‍ ചീരംവേലില്‍, നാരങ്ങാത്തട്ട് സ്വദേശികളായ അസീസ് കെടുമ്പംപ്ലാക്കല്‍, ഇബ്രാഹീം ഹാജി വെള്ളാറയില്‍ ,കരിയം കാപ്പിലെ ചാക്കോച്ചന്‍ പുതിയിടത്ത് എന്നിവരെയാണ് നാരങ്ങത്തട്ട് കര്‍ഷക സഭ  ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചത്.കാലായില്‍ റഷീദിന്റെ ഗൃഹാങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേളകം കൃഷി ഓഫീസര്‍ കെ.ജി സുനില്‍ മികച്ച കര്‍ഷകരെ പൊന്നാടയണിയിച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ച് ആദരിച്ചു.. വാര്‍ഡ് മെമ്പര്‍ ഷാന്റി സജി  അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാരങ്ങത്തട്ട് കര്‍ഷക സഭ   കണ്‍വീനര്‍ പി.സി.തോമസ് ,എം.ഡി.ദേവസ്യ മുതലപ്ര, അബ്ദുള്ള വെള്ളാറയില്‍ എന്നിവര്‍ സംസാരിച്ചു

Related posts

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്‌ ലോൺ – സബ്‌സിഡി മേള 26 ന് .*

Aswathi Kottiyoor

സർഗോത്സവം 2023 അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ

Aswathi Kottiyoor

അടയ്ക്കാത്തോട് ഗവ യുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി.

Aswathi Kottiyoor
WordPress Image Lightbox