31.2 C
Iritty, IN
May 18, 2024
  • Home
  • Kerala
  • കേരളത്തിലെ ഓരോ ജില്ലയ്ക്കും ഒരു കോടി വീതം കേന്ദ്ര സഹായം; 1.11 കോടി ഡോസ് വാക്‌സിന്‍ ഉടന്‍; എല്ലാ ജില്ലയിലും പീഡിയാട്രിക് ഐസിയു
Kerala

കേരളത്തിലെ ഓരോ ജില്ലയ്ക്കും ഒരു കോടി വീതം കേന്ദ്ര സഹായം; 1.11 കോടി ഡോസ് വാക്‌സിന്‍ ഉടന്‍; എല്ലാ ജില്ലയിലും പീഡിയാട്രിക് ഐസിയു

കൊവിഡ് പ്രതിരോധത്തിന് കേരളത്തിലെ ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ വീതം സഹായം പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം നേരിട്ടു വിലയിരുത്താന്‍ ഇന്നലെയെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് സഹായം പ്രഖ്യാപിച്ചത്.

കേരളത്തിന് 1.11 കോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പങ്കെടുത്ത കൊവിഡ് അവലോകന യോഗത്തിനു ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. ഓരോ ജില്ലയ്ക്കും പീഡിയാട്രിക് ഐസിയുവും അനുവദിച്ചു. ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലേക്ക് 1.11 കോടി ഡോസ് വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. ഇത് കേന്ദ്രമന്ത്രി ഉടന്‍ അംഗീകരിക്കുകയായിരുന്നു. അടിയന്തര കൊവിഡ് പ്രതിരോധ പാക്കേജില്‍ (ഇസിപിആര്‍) ഉള്‍പ്പെടുത്തിയാണ് എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുന്നത്. എല്ലാ ജില്ലാ ആശുപത്രികളിലും പീഡിയാട്രിക് ഐസിയു സ്ഥാപിക്കും. 10 കിലോലിറ്റര്‍ ദ്രവീകൃത ഓക്‌സിജന്‍ സംഭരണ ടാങ്ക് സൗകര്യമുള്ളതാകും പീഡിയാട്രിക് ഐസിയു. എല്ലാ ജില്ലകളിലും ടെലിമെഡിസിന്റെ മികവ് കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നത് ഉറപ്പാക്കുമെന്നും മന്‍സുഖ് മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു. രണ്ടാം അടിയന്തര കൊവിഡ് പ്രതിരോധ പാക്കേജില്‍ 267.35 കോടി രൂപ അനുവദിച്ചതിന് പുറമേയാണ് പുതിയ പ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം തോന്നയ്ക്കലുള്ള ബയോ പാര്‍ക്കില്‍ വാക്‌സിന്‍ ഉത്പാദന കേന്ദ്രം ആരംഭിക്കുന്നതിനുള്ള പദ്ധതിയോടും അനുഭാവ സമീപനം കേന്ദ്രമന്ത്രി സ്വീകരിച്ചു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയും കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ആശയവിനിമയം തുടരും. എയിംസ് അനുവദിക്കുന്നതും കേരളം യോഗത്തില്‍ ഉന്നയിച്ചു. ഓണം ആഘോഷിക്കുന്ന വേളയില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മാണ്ഡവ്യ അഭ്യര്‍ഥിച്ചു.

തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലൈഫ് കെയറും തിരുവനന്തപുരം മെഡിക്കല്‍ കോളേജും സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രമന്ത്രി ദല്‍ഹിക്കു മടങ്ങിയത്.

Related posts

കേരളവുമായി സഹകരിച്ച്‌ പ്രവർത്തിക്കും: മുഖ്യമന്ത്രി ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തി

Aswathi Kottiyoor

10 ലക്ഷം തസ്‌തിക റദ്ദാക്കും , യുവജനങ്ങളെ വഞ്ചിച്ച്‌ കേന്ദ്രം

Aswathi Kottiyoor

ട്രെയിനുകൾക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ താൽകാലിക സ്‌റ്റോപ്പ്‌ അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox