25.8 C
Iritty, IN
April 24, 2024
  • Home
  • Iritty
  • കർഷക ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി മേഖലയിൽ വിവിധ ഇടങ്ങളിലായി കർഷകരെ ആദരിക്കൽ ചടങ്ങുകൾ നടന്നു
Iritty

കർഷക ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി മേഖലയിൽ വിവിധ ഇടങ്ങളിലായി കർഷകരെ ആദരിക്കൽ ചടങ്ങുകൾ നടന്നു

ഇരിട്ടി: കർഷക ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി മേഖലയിൽ വിവിധ ഇടങ്ങളിലായി കർഷകരെ ആദരിക്കൽ ചടങ്ങുകൾ നടന്നു ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപവത്ക്കരിച്ച നന്മകർഷക വേദിയുടെ ഉദ്ഘാടനവും കർഷക ദിനാചരണവും ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. നൻമ കർഷക വേദി പ്രസിഡന്റ് വി.പി.സതീശൻ അധ്യക്ഷനായി. കർഷക വേദി സെക്രട്ടറി ജോണി യോയാക്ക് പദ്ധതി വിശദീകരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളേയും മികച്ച കർഷകരായ മുണ്ടയാടൻ അനന്തൻ നമ്പ്യാർ(കീഴൂർ), സി.പി.നാരായണൻ (എടക്കാനം കീരിയോട് ), ബിനോയ് (കരിക്കോട്ടക്കരി) എന്നിവരെയും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ആദരിച്ചു. ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് സെക്രട്ടറി രഞ്ചിത്ത് കമൽ കർഷകവേദി ലോഗോ പ്രകാശനം ചെയ്തു. നഗരസഭാകൗൺസിലർമാരായ വി.പി. അബ്ദുൾറഷീദ്, പി.പി. ജയലക്ഷ്മി , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് റെജിതോമസ് , ജോളി അഗസ്റ്റിൻ, കെ.സുരേശൻ , വി.എം. നാരായണൻ എന്നിവർ സംസാരിച്ചു
തില്ലങ്കേരിഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. ശ്രീമതിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സനീഷ്, സ്റ്റാന്റിംങ്ങ് കമ്മറ്റി അംഗങ്ങളായ കെ.വി. ആശ, പി. കെ.രതീഷ്, വി.വിമല, പഞ്ചായത്ത് സെക്രട്ടറി അശോകൻ മലപ്പിലായി, കൃഷി ഓഫീസർ രേഖ തുടങ്ങിയവർ സംസാരിച്ചു. മികച്ച നെൽ കർഷകൻ കെ.ബാലകൃഷ്ണൻ, എസ് സി എസ് ടി കർഷകൻ ഇ.കെ. രവീന്ദ്രൻ, ക്ഷീരകർഷകൻ അബ്ദുൾ ഹമീദ്, ജൈവ കർഷകൻ കെ.എൻ.രാജു, സമ്മിശ്ര കർഷകൻ മുത്തു, വനിത കർഷക എം.മാധവി, കർഷക തൊഴിലാളി സി.അന്ത്രു, വിദ്യാർത്ഥി കർഷകൻ മുഹമ്മദ് സിനാൻ എന്നിവരെയാണ് ആദരിച്ചത്.
ആറളം കൃഷി ഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് ജെസി മോൾ വാഴപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.സി. രാജു, യു.എസ്. ബിന്ദു, സി.അബ്ദുൾ നാസർ , കൃഷി ഓഫീസർ കെ.ആർ. കോകില, കൃഷി അസിസ്റ്റന്റ് സി.കെ. സുമേഷ് എന്നിവർ സംസാരിച്ചു. മികച്ച കർഷകരായ എൻ.ഐ. സുധാകരൻ, ജോയി മാത്യു തെള്ളിയാമൽ, രാജമ്മ ചുള്ളടപള്ളിൽ, അയ്യ തൊത്തുമ്മൽ, പി. രാഹുൽ, കൃഞ്ഞികൃഷ്ണൻ മാവില, കെ.എ. ദിനേശൻ, ജോസ് കുറ്റാരപ്പള്ളിൽ എന്നിവരെ ആദരിച്ചു.
അയ്യൻകുന്ന് കൃഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിസി തോമസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി വിശ്വനാഥൻ കർഷകരെ ആദരിച്ചു. കൃഷി ഓഫീസർ ജിമ്‌സി മരിയ, കൃഷി അസിസ്റ്റന്റ് അഖിലേഷ് എന്നിവർ സംസാരിച്ചു. മികച്ച കർഷകനായി ജോസഫ് കല്ലാനിക്കൽ, മികച്ച വനിതാ കർഷക ഷീന ഷാജി, മികച്ച മത്സ്യ കർഷകൻ വിൽസൺ പ്ലാത്തോട്ടത്തിൽ, മികച്ച ക്ഷീര കർഷകൻ ജോബി പനച്ചിക്കൽ കരോട്ട്, എസ് സി- എസ് ടി വിഭാഗത്തിൽ ഉള്ള മികച്ച കർഷകൻ ചോയി ചാത്തൻ, മുതിർന്ന കർഷകതൊഴിലാളിയായ ജനാർദ്ദനൻ അമ്പലത്ത് വീട്ടിൽ എന്നിവരെയാണ് ആദരിച്ചത്. കൃഷി ഓഫീസർ ശ്രീമതി ജിമ് സി മരിയ സ്വാഗതവും, കൃഷി അസിസ്റ്റന്റ് അഖിലേഷ് നന്ദിയും പറഞ്ഞു.

Related posts

പടിയൂര്‍ – പഴശ്ശി ഇക്കോ പ്ലാനറ്റ് ടൂറിസം പദ്ധതി ഒന്നാം ഘട്ട പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കുന്നോത്ത് സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ സ്‌കൂള്‍ കലോത്സവം നടത്തി.

Aswathi Kottiyoor

വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു

Aswathi Kottiyoor
WordPress Image Lightbox