23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • കർഷക ദിനാചരണം – കർഷകമോർച്ച ഡോ .കെ.വി. ദേവദാസിനെ ആദരിച്ചു
Iritty

കർഷക ദിനാചരണം – കർഷകമോർച്ച ഡോ .കെ.വി. ദേവദാസിനെ ആദരിച്ചു

ഇരിട്ടി : കർഷക ദിനാചരണത്തിന്റെ ഭാഗമായി കർഷകമോർച്ച പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നവീന രീതിൽ സമ്മിശ്ര കൃഷിയിലൂടെ വിജയം വരിച്ച മാതൃകാ കർഷകനും ഇരിട്ടി എം ജി കോളേജിൽ ഭൗതിക ശാസ്ത്രവിഭാഗം മേധാവിയുമായിരുന്ന റിട്ട. പ്രൊഫ. ഡോ . കെ.വി. ദേവദാസിനെ ആദരിച്ചു. അദ്ദേഹത്തിന്റെ കീഴൂരിലെ കൃഷിയിടത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് ദേവദാസിനെ പൊന്നാട അണിയിക്കുകയും കർഷകമോർച്ചയുടെ പ്രശംസാ പത്രം കൈമാറുകയും ചെയ്തു. കർഷകമോർച്ച നേതാക്കളായ ജയപ്രകാശ് കീഴൂർ, എം. ഹരീന്ദ്രനാഥ്‌, കെ. പി. കുഞ്ഞിനാരായണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related posts

ലൈ​ഫ് ഭ​വ​നപ​ദ്ധ​തി അ​ദാ​ല​ത്ത് മൂ​ന്നി​ന്

ഇരിട്ടി മേഖലയിൽ കനത്ത മഴ – വെള്ളത്തിലായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസും താലൂക്ക് ആശുപത്രിയും

Aswathi Kottiyoor

കുന്നോത്ത് ആദിവാസിയുടെ വീട് പൊളിച്ചു നീക്കിയ സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ.അഡ്വ.സണ്ണി ജോസഫ്…………….

Aswathi Kottiyoor
WordPress Image Lightbox