24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബം​ഗ​ളൂ​രു​-ക​ണ്ണൂ​ർ കെ.എസ്​.ആർ.ടി.സി ബ​സു​ക​ള്‍ ഓണക്കാലത്ത്​ സുൽത്താൻ ബത്തേരി വ​ഴി
Kerala

ബം​ഗ​ളൂ​രു​-ക​ണ്ണൂ​ർ കെ.എസ്​.ആർ.ടി.സി ബ​സു​ക​ള്‍ ഓണക്കാലത്ത്​ സുൽത്താൻ ബത്തേരി വ​ഴി

കു​ട​ക് ജി​ല്ല​യി​ല്‍ രാ​ത്രി ക​ര്‍ഫ്യു ക​ര്‍ശ​ന​മാ​ക്കി​യ​തി​നെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച കേ​ര​ള ആ​ര്‍.​ടി.​സി.​യു​ടെ ക​ണ്ണൂ​രി​ലേ​ക്കു​ള്ള രാ​ത്രി ബ​സു​ക​ള്‍ ഓ​ണം സീ​സ​ൺ പ്ര​മാ​ണി​ച്ച് സു​ല്‍ത്താ​ന്‍ ബ​ത്തേ​രി വ​ഴി സ​ര്‍വി​സ് ന​ട​ത്തും.

18, 19, 20 തീ​യ​തി​ക​ളി​ലാ​ണ് ഈ ​ബ​സു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തു​ക. ക​ണ്ണൂ​രി​ലേ​ക്ക് നാ​ലു ബ​സു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തു​മെ​ന്ന് കേ​ര​ള ആ​ര്‍.​ടി.​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് അ​നു​സ​രി​ച്ചു മാ​ത്ര​മേ കൂ​ടു​ത​ല്‍ സ​ര്‍വി​സു​ക​ള്‍ അ​നു​വ​ദി​ക്കൂ. കു​ട​കി​ല്‍ രാ​ത്രി ക​ര്‍ഫ്യു ക​ര്‍ശ​ന​മാ​ക്കി​യ​തി​നാ​ല്‍ ക​ണ്ണൂ​രി​ലേ​ക്കു​ള്ള രാ​ത്രി സ​ര്‍വി​സു​ക​ള്‍ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. പ​ക​ല്‍ സ​ര്‍വി​സ് ന​ട​ത്തി​വ​രു​ന്നു​ണ്ട്.

Related posts

പുഷ്‌പക്കൃഷിയും കച്ചവടവും ലാഭത്തിലാക്കിയ മലയാളികൾക്ക്‌ ഓണസമ്മാനമായി ഭീമൻ പൂക്കളമൊരുക്കി തോവാളയിലെ കർഷകർ

Aswathi Kottiyoor

മൃഗസംരക്ഷണ വകുപ്പിന്റെ കർഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

ലൈഫ് രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തിൽ:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox