24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • പുഷ്‌പക്കൃഷിയും കച്ചവടവും ലാഭത്തിലാക്കിയ മലയാളികൾക്ക്‌ ഓണസമ്മാനമായി ഭീമൻ പൂക്കളമൊരുക്കി തോവാളയിലെ കർഷകർ
Kerala

പുഷ്‌പക്കൃഷിയും കച്ചവടവും ലാഭത്തിലാക്കിയ മലയാളികൾക്ക്‌ ഓണസമ്മാനമായി ഭീമൻ പൂക്കളമൊരുക്കി തോവാളയിലെ കർഷകർ

ഈ വർഷത്തെ തങ്ങളുടെ പുഷ്‌പക്കൃഷിയും കച്ചവടവും ലാഭത്തിലാക്കിയ മലയാളികൾക്ക്‌ ഓണസമ്മാനമായി ഭീമൻ പൂക്കളമൊരുക്കി തോവാളയിലെ കർഷകർ. ഓണം ലക്ഷ്യമിട്ട്‌ കൃഷിചെയ്‌ത പൂക്കൾക്ക്‌ നല്ല വിൽപ്പനയുണ്ടായതുകൊണ്ടാണ്‌ തോവാളച്ചന്തയിലെ നൂറോളം കച്ചവടക്കാർ ചേർന്ന്‌ മാർക്കറ്റിനുള്ളിലെ മുത്തുമാരിയമ്മൻ കോവിലിനുമുന്നിൽ കൂറ്റൻ പൂക്കളമൊരുക്കി തിരുവോണം ആഘോഷിച്ചത്‌.

മൂന്നുടൺ പൂക്കൾ ഉപയോഗിച്ച്‌, 35 മീറ്റർ വ്യാസത്തിലാണ്‌ പൂക്കളം നിർമിച്ചത്‌. ചെലവ്‌ മൂന്നുലക്ഷം രൂപ. ‘‘ചാന്ദ്രയാൻ മാതൃകയിൽ പൂക്കളമിടാനാണ്‌ ആദ്യം ആലോചിച്ചത്‌. എന്നാൽ തനിനാടൻ പൂക്കളം ആയാലേ കേരളത്തിനോടും മലയാളികളോടുമുള്ള ഐക്യദാർഢ്യമാകൂ എന്ന്‌ എല്ലാവരും അഭിപ്രായപ്പെടുകയായിരുന്നു’’–-തോവാളയിലെ പൂവ്യാപാരികളുടെ സംഘത്തലൈവരും ഊരുത്തലൈവരുമായ കേശവമുരുകൻ പറഞ്ഞു.

2021, 2022 വർഷത്തിൽ കോവിഡ്‌ കേരളത്തിലെ ഓണാഘോഷത്തെയും ബാധിച്ചപ്പോൾ തോവാളയിലെ കർഷകർക്കും വലിയ തിരിച്ചടിയായിരുന്നു. ഇത്തവണ അതിന്റെയെല്ലാം കുറവ്‌ മലയാളികൾ നികത്തിയെന്നും ഓണം ലക്ഷ്യമിട്ട്‌ ഉൽപ്പാദിപ്പിച്ച പൂക്കൾ മികച്ച നിലയിൽ വിറ്റുപോയെന്നും കച്ചവടക്കാർ പറയുന്നു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്കാണ്‌ തോവാളയിലെ പൂക്കൾ കൂടുതലും കച്ചവടം ചെയ്യപ്പെടുന്നത്‌. ഇത്തവണ കന്യാകുമാരി ജില്ലയിലെ ഭൂരിഭാഗം കോളേജുകളും ഓണാഘോഷത്തിൽ പങ്കാളികളായതും തങ്ങൾക്ക്‌ ഗുണകരമായെന്ന്‌ കച്ചവടക്കാർ പറയുന്നു. സെറ്റ്‌ സാരി, മുണ്ട്‌ എന്നിവയുടെ വിൽപ്പനയും ഇത്തവണ കന്യാകുമാരിയിൽ കുതിച്ചുയർന്നിട്ടുണ്ട്‌. ഓണവിപണി ലക്ഷ്യമിട്ട്‌ തുണ്ടുഭൂമിയിൽപ്പോലും പുഷ്‌പക്കൃഷി നടത്തുന്ന കർഷകരുള്ള നാടാണ്‌ തോവാള.

Related posts

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് വ്യാപകം, പിടികൂടാന്‍ പ്രത്യേക സംഘം.

Aswathi Kottiyoor

*ഇനി യാത്രയ്ക്കിടയിൽ പുസ്തകവും ഭക്ഷണവുമെത്തും; റെയിൽവേ പുതിയ ആപ്പ് പരീക്ഷിക്കുന്നു.*

Aswathi Kottiyoor

ഇനി ‘ലോക്കോസി’ലെഴുതാം കുടുംബശ്രീ കണക്കുകൾ

Aswathi Kottiyoor
WordPress Image Lightbox