സംസ്ഥാനത്ത് വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ 5,08,849 പേര്‍ക്ക് വാക്സിന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
4,39,860 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 68,989 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആരലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്കി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വാക്സിനേഷന് അഞ്ചു ലക്ഷത്തില്‍ കൂടുന്നത്. സംസ്ഥാനത്തിന് ഇന്നലെ 2,91,080 ഡോസ് കോവീഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് വാക്സിനാണ് ലഭ്യമായത്.