കണിച്ചാർ : കണിച്ചാർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം – നെല്ലിക്കുന്ന് റോഡിലെ 21 കുടുംബങ്ങൾ ഒത്തുചേർന്ന് രൂപീകരിച്ച ‘ നെയ്‌ബർഹുഡ് റെസിഡൻസ് അസോസിയേഷന്റെ (എൻ.ആർ.എ) ഉദ്ഘാടനമാണ് നടന്നത്. കണിച്ചാർ പഞ്ചായത്തിലെ ആദ്യത്തെ റെസിഡൻസ് അസോസിയേഷനാണ് ഇതെന്നത് ഈ ഉദ്ഘാടനത്തിന്റെ മാറ്റ് വർധിപ്പിക്കുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തോടെ ആരംഭിച്ച പരിപാടിയിൽ അസോസിയേഷൻ ഉദ്ഘാടനവും നിയമാവലി പ്രകാശനവും കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് തങ്കച്ചൻ പി.കെ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും വാർഡ് മെമ്പറുമായ തോമസ് വടശ്ശേരി അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്തു.
ചടങ്ങിൽവെച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളായ അഭിരാം എം.എസ്, സോവിത പി.എസ്, ദേവിപ്രിയ പി.ടി എന്നിവരെ അസോസിയേഷനിലെ മുതിർന്ന പൗരന്മാരായ സ്കറിയ കട്ടയ്ക്കകത്ത്, ദേവസ്യ വി.ടി, ചന്ദ്രൻ എടത്തൊട്ടിയിൽ എന്നിവർ ആദരിച്ചു.
അസോസിയേഷൻ സെക്രട്ടറി വർഗീസ് കെ. ജെ, ഭാരവാഹികളായ സനീഷ് കെ സ്കറിയ, ജിബിൻ ജെയ്സൺ തയ്യിൽ, മെൽവിൻ മാത്യു കളത്തിൽ, മാത്യു തയ്യിൽ, ഷിജു ഇ.സി എന്നിവർ സംസാരിച്ചു.