• Home
  • Kelakam
  • കേ​ള​കം -അ​ട​യ്ക്കാ​ത്തോ​ട് സ​മാ​ന്ത​ര സ​ർ​വീ​സ്: ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്
Kelakam

കേ​ള​കം -അ​ട​യ്ക്കാ​ത്തോ​ട് സ​മാ​ന്ത​ര സ​ർ​വീ​സ്: ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

കേളകം: കേളകം – അടയ്ക്കാത്തോട് റൂട്ടിൽ ബസ്സുകൾക്ക് സമാന്തരമായി സർവ്വീസ് നടത്തുന്ന ജീപ്പുകൾക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി കേളകം പോലീസിന് ഉത്തരവിട്ടു. കേളകം – അടയ്ക്കാത്തോട് റൂട്ടിലോടുന്ന ബസ് ഉടമകൾ നല്കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിരവധി തവണ കേളകം പോലീസിലും, ആർടിയേയ്ക്കും പരാതി നല്കിയിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതിക്കാർ കേടതിയെ ധരിപ്പിച്ചു. പാരലൽ സർവ്വീസ് മൂലം കെ എസ് ആർ ടി സി ഉൾപ്പെടെ 7 ബസുകൾ സർവ്വീസ് നിർത്തിയെന്നും. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരോട് 20 രൂപ നിരക്കിൽ അമിത ചാർജാണ് സമാന്തര സർവ്വീസ് നടത്തുന്ന ജീപ്പുകൾ വാങ്ങുന്നെതെന്നും ബസ്സുടമകൾ കോടതിയെ അറിയിച്ചു. നിലവിലെ സാഹചര്യം തുടർന്നാൽ നിലവിലുള്ള ബസ്സുകൾ കൂടി സർവീസ് നിർത്തേണ്ട സാഹചര്യമാണെന്നും, ബസ്സുടമകൾ പറഞ്ഞു. കോവിഡ് മൂലം പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖലയെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നതാണ് സമാന്തര ജീപ്പ് സർവ്വീസ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജീപ്പിൽ ആളുകളെ കുത്തിനിറച്ചാണ് കൊണ്ടു പോകുന്നത്. പലപ്പോഴും ബസ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സമീപനവും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്. കേളകം പോലീസ് ഹൗസ് ഓഫീസർക്കും ആർട്ടി’ യോ യുമാണ് നടപടിയെടുക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത്.

Related posts

കേളകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; ഇളയച്ഛൻ അറസ്റ്റിൽ

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്പിസിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

ഗംഗേഷിന് ജീവിതത്തിലേക്ക് മടങ്ങിയെത്താൽ വേണം സുമനസ്സുകളുടെ കൈത്താങ്ങ്:  സഹായ കമ്മറ്റിയുമായി നാട്ടുകാർ……….

Aswathi Kottiyoor
WordPress Image Lightbox