കേളകം: തലച്ചോറിലുണ്ടായ രക്തസ്രാവം മൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായ കേളകം നാനാനിപൊയിലെ ഗംഗേഷിന് ജീവിതത്തിലേക്ക് മടങ്ങിയെത്താൽ സുമനസ്സുകളുടെ കൈത്താങ്ങ് കൂടിയെ തീരൂ.
പഠനത്തിൽ മിടുക്കനായിരുന്ന ഗംഗേഷ് സേലത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് .
കോളേജിൽ കളിച്ച് കൊണ്ടിരിക്കവെയാണ് തളർന്ന് വീഴുകയും പിന്നീട്
തലച്ചോറിലെ രക്തസ്രാവം ആണെന്ന് തിരിച്ചറിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തത്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഗംഗേഷിൻ്റെ ചികിൽസയ്ക്ക് 15 ലക്ഷത്തോളം രൂപ ചിലവ് വരും. ഇത് സ്വരൂപിക്കുന്നതിനായി ചികിൽസാ കമ്മറ്റി രൂപീകരികരിച്ച് നാട്ടുകാർ പ്രവർത്തനമാരംഭിച്ചു –
കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൈഥിലി രമണൻ , മഞ്ഞളാംപുറം സെൻ്റ് ആൻ്റണീസ് ഇടവക വികാരി ഫാ. തോമസ് കീഴാരത്ത് എന്നിവർ രക്ഷാധികാരികളായും
ജോണി പാമ്പടിയിൽ ചെയർമാനും, ബാബു കുന്നേൽ ജനറൽ കൺവീനറുമായി 30 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
ഫെഡറൽ ബാങ്കിൻ്റെ കേളകം ശാഖയിൽ
11630200005131
FDRL0001163
ഗംഗേഷ് ചികിത്സ സഹായ കമ്മിറ്റി
എന്ന അക്കൗണ്ടിൽ പണം നിക്ഷേപിക്കാമെന്നും ചികിൽസാ സഹായ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.